ആറുദിവസം മുൻപ് കാണാതായ തൃശ്ശൂർ സ്വദേശിയുടെ മൃതദേഹം താനൂർ കടലിൽ നിന്ന് കണ്ടെടുത്തു. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി 34കാരനായ സനൂപിന്റെ മൃതദേഹമാണ് കടലിൽ നിന്ന് കണ്ടെടുത്തത്.
താനൂർ കടലിൽ നിന്നും ഒമ്പത് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. മുഖം തിരിച്ചറിയാൻ പറ്റാത്ത നിലയിലായിരുന്നു. മൃതദേഹം മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടർന്ന് ഫിഷറീസ് ഓഫീസിൽ അറിയിച്ചു.
മലപ്പുറം ഫിഷറീസ് സ്റ്റേഷൻ എഡിഎഫ് എ.ആർ രാജേഷിന്റെ നിർദ്ദേശ പ്രകാരം ഫിഷറീസ് മറൈൻ ഗാർഡ് അരുൺ ചേളാരിയുടെ നേതൃത്വത്തിൽ താനൂരിൽ നിന്നും ഫിഷറീസ് റെസ്‌ക്യൂ സംഘം മൃതദേഹം കണ്ടെടുത്തു. സീ റെസ്‌ക്യൂ ഗാർഡുമാരായ അബ്ദുറഹിമാൻകുട്ടി, അലി അക്ബർ, ഗ്രൗണ്ട് റെസ്‌ക്യൂ ഗാർഡുമാരായ നാസർ താനൂർ, ഫൈസൽ, സ്രാങ്ക് കെ.പി യൂനുസ്, ഡക്ക് ഹാൻഡ് കെ.പി മുഹമ്മദ് യാസീൻ, മഹറൂഫ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മൃതദേഹം തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
English summary : The body of a Thrissur native was found in the Tanur sea