web analytics

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.

വീട്ടിന് സമീപത്തുള്ള തേയില തോട്ടത്തിൽനിന്നാണ് മൃതദേഹം കിട്ടിയത്.

വാൽപാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി

ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണു തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി ആക്രമിച്ചത്.

ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം.
കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നതു തൊഴിലാളികൾ കണ്ടിരുന്നു.

ഈ വിവരം അറിയിച്ചതോടെ കൂടുതൽ പേരെത്തി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

കുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ ഞായറാഴ്ചയാണു ജാർഖണ്ഡിൽ നിന്ന് ഇവിടെ ജോലിക്കെത്തിയത്.

വണ്ടിപ്പെരിയാറിൽ കാട്ടാന വീട് തകർത്തു

ഇടുക്കി വണ്ടിപ്പെരിയാർ തങ്കമലയിൽ ദിവസങ്ങൾക്ക് മുമ്പ് കാട്ടാന വീട് തകർത്തിരുന്നു.

തങ്കമല പുതുവൽ ഉദയകുമാറിൻ്റെ വീടാണ് തകർത്തത്. രാവിലെ പ്രദേശത്ത് വന്ന തൊഴിലാളികളാണ് വീട് തകർത്ത വിവരം ആദ്യം അറിഞ്ഞത്.

തുടർന്ന് കുമളി വനം വകുപ്പിനെ വിവരം അറിയിച്ചു. ഇവർ പ്രദേശത്ത് പരിശോധന നടത്തി.

വന്യമൃഗങ്ങളുടെ ആക്രമണം കാരണം ഉദയകുമാർ ഇവിടെനിന്ന് താമസം മാറിയിരുന്നു.

പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന വണ്ടിപ്പെരിയാർ, , തങ്കമല, ഗ്രാമ്പി വള്ളക്കടവ് മേഖലകളിൽ വന്യമൃഗ ശല്യം അതി രൂക്ഷമാണ്.

വണ്ടിപ്പെരിയാറിൽ തന്നെ അഞ്ചു വയസ് പ്രായമുളള പെൺകടുവയെ
ചത്ത നിലയിൽ കണ്ടെത്തി.

കടുവയെ കണ്ട പ്രദേശ വാസികൾ ജീവനുള്ളതാണെന്നു കരുതി ഓടി സമീപത്തെ റോഡിൽ കയറി. പിന്നീട് ശബ്ദമുണ്ടാക്കിയിട്ടും കടുവ പോകാതെ വന്നു.

Read also: കടുവയ്ക്കു വെച്ച കെണിയിൽ വീണത് പുലി; സകല ജന്തുക്കളും കാടിറങ്ങിയിട്ടും അറിയാത്തത് വനം വകുപ്പ് മാത്രമായിരിക്കും

പിന്നീട് വനു വകുപ്പിനെ വിവരമറിയിച്ചു. എരുമേലി റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കടുവ ചത്തതാണെന്ന് സ്ഥിരീകരിച്ചു.

പോസ്റ്റ്മോർട്ടത്തിനുശേഷമേ കാരണം വ്യക്തമാകൂ എന്നാൽ കഴിഞ്ഞയാഴ്‌ച പ്രദേശവാസികൾ മേഖലയിൽ കടുവയെ കണ്ടിരുന്നു.

മൂന്നാറിൽ വീട്ടുമുറ്റത്ത് കിടന്ന വളർത്തുനായയെ പുലി കടിച്ചുകൊന്നു.

ദേവികുളം എസ്റ്റേറ്റ് മിഡിൽ ഡിവിഷനിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ രവിയുടെ വളർത്തുനായയെയാണ് പുലി കൊന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

മൂന്നാറിൽ വീട്ടുമുറ്റത്തു പുലി

ഇടുക്കി മൂന്നാറിൽ വീട്ടുമുറ്റത്തു പുലിയെ കണ്ടെത്തിയിരുന്നു. മൂന്നാര്‍ ദേവികുളം സെന്‍ട്രല്‍ ഡിവിഷനിലാണ് സംഭവം. വീട്ടുമുറ്റത്ത് കിടന്നിരുന്ന വളർത്തു നായയെ പുലി കടിച്ചു കൊന്നു.

ഓട്ടോറിക്ഷാ ഡ്രൈവർ രവിയുടെ വളര്‍ത്തുനായയെയാണ് പുലി കൊന്നത്. പുലിയെത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പുലർച്ചെ മൂന്നേമുക്കാലോടെയാണ് പുലി എത്തിയത്. നായയെ കാണാതായോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയെ കണ്ടെത്തിയത്.

ഉടനെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Read Also: മലപ്പുറത്ത് യുവാവിനെ പുലി കടിച്ചുകൊന്നു

നേരത്തെ കടുവയുടെയും കാട്ടുപോത്തിന്‍റെയും സാന്നിധ്യം ജനവാസ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്

English Summary :

The body of a four-and-a-half-year-old girl who was taken by a tiger while playing in front of her house has been found.
The body was recovered from a nearby tea plantation

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

കൊല്‍ക്കത്തയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 2012 പാര്‍ക് സ്ട്രീറ്റ് കേസിലെ പ്രതിക്കെതിരെ കേസ്

കൊല്‍ക്കത്തയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 2012 പാര്‍ക്...

പോലീസാവാൻ മോഹിച്ച് ഓടി പരിശീലിച്ച യുവതി കുഴഞ്ഞുവീണ് മരിച്ചു

പോലീസാവാൻ മോഹിച്ച് ഓടി പരിശീലിച്ച യുവതി കുഴഞ്ഞുവീണ് മരിച്ചു തളിക്കുളം: പൊലീസ് കോൺസ്റ്റബിൾ...

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

ഭാഷ അറിയില്ലെങ്കിലും സംസ്കൃതത്തിൽ പിഎച്ച്ഡി ; എസ്എഫ്ഐ നേതാവിൻ്റെ പിഎച്ച്ഡി ശുപാര്‍ശ വിവാദം.

ഭാഷ അറിയില്ലെങ്കിലും സംസ്കൃതത്തിൽ പിഎച്ച്ഡി ; എസ്എഫ്ഐ നേതാവിൻ്റെ ...

എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ധീരത; രണ്ടു വയസുകാരിക്ക് പുതുജീവൻ

എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ധീരത; രണ്ടു വയസുകാരിക്ക് പുതുജീവൻ വളാഞ്ചേരി: ഒരു എട്ടാം...

Related Articles

Popular Categories

spot_imgspot_img