ബ്ലാക്ക് ബോക്സ് ഡീകോഡ് ചെയ്യുന്നു
അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണ വിമാനത്തിന്റെ ‘ബ്ലാക്ക് ബോക്സ്’ വിവരങ്ങൾ ഡീകോഡ് ചെയ്യുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപു റാം മോഹൻ നായിഡു.
ബ്ലാക് ബോക്‌സ് ഡീകോഡ് ചെയ്യപ്പെടുന്നതിലൂടെ എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് വ്യക്തമാകുമെന്നും വ്യോമയാന മന്ത്രി പറഞ്ഞു.
വിമാനാപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം നടത്തിവരികയാണ്.
സത്യത്തിനും നീതിക്കും വേണ്ടി ജീവിതം സമർപ്പിച്ച രാഷ്ട്ര പിതാവിന്റെ പേരക്കുട്ടിയുടെ മകൾ ജയിലിൽ
ഇതിന്റെ റിപ്പോർട്ടിനായി വ്യോമയാന മന്ത്രാലയം കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങൾ വളരെ വിഷമം പിടിച്ച ദിവസങ്ങളായിരുന്നു, പ്രത്യേകിച്ച് വ്യോമയാന മന്ത്രാലയത്തിനും മറ്റെല്ലാവർക്കും.
രാജ്യത്തെ മുഴുവൻ നടുക്കി
അഹമ്മദാബാദിൽ നടന്ന സംഭവം രാജ്യത്തെ മുഴുവൻ നടുക്കി. സംഭവത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയാണ്.
എന്റെ പിതാവിനെയും ഒരു റോഡപകടത്തിലാണ് എനിക്ക് നഷ്ടപ്പെട്ടത്. അതിനാൽ ഒരു പരിധിവരെ ആ കുടുംബാംഗങ്ങൾ അനുഭവിക്കുന്ന വേദനയും മനപീഡയും എനിക്ക് മനസ്സിലാക്കാൻ കഴിയും.
ജൂൺ 12 ന് ഗുജറാത്തിൽ 241 യാത്രക്കാർ കൊല്ലപ്പെട്ട എയർ ഇന്ത്യ ഫ്‌ലൈറ്റ് 171 ന്റെ ദാരുണമായ അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ ഒരു ഉന്നതതല സമിതി രൂപീകരിക്കുകയാണ്.
ഉന്നതതല സമിതിക്ക് മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് വ്യോമയാന മന്ത്രി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട വിവിധ പങ്കാളികളുമായി സംസാരിക്കണമെന്നും
അന്വേഷണത്തിന് ആവശ്യമായ മറ്റ് പ്രധാനപ്പെട്ട വിദഗ്ധരുമായി ചർച്ച നടത്തണമെന്നും ഉന്നത കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിമാനങ്ങൾക്ക് ചുറ്റും സംഭവിക്കുന്ന സംഭവങ്ങൾ, അപകടങ്ങൾ എന്നിവ അന്വേഷിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അപകടത്തിന് തൊട്ടുപിന്നാലെ ഉടനടി പ്രവർത്തനക്ഷമമായി .
സൂക്ഷിക്കുക പെട്ടിപിടുത്തക്കാർ ഇറങ്ങിയിട്ടുണ്ട്! പാലക്കാടിനു പിന്നാലെ നിലമ്പൂരിലും പെട്ടിവിവാദം
എഎഐബി വഴി നടക്കുന്ന സാങ്കേതിക അന്വേഷണത്തിൽ നിന്നുള്ള ഒരു പ്രധാന അപ്ഡേറ്റ് ഇന്നലെ വൈകുന്നേരം 5 മണിയോടെ സൈറ്റിൽ നിന്ന് ബ്ലാക്ക് ബോക്സ് വീണ്ടെടുത്തു എന്നതാണ്.
ബ്ലാക്ക് ബോക്സിന്റെ ഈ ഡീകോഡിംഗ് അപകട പ്രക്രിയയിലോ അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പോ എന്തായിരിക്കും സംഭവിച്ചതെന്നതിനെക്കുറിച്ച് ആഴത്തിലുള്ള വിവരം നൽകുമെന്ന് അന്വേഷണ ടീം വിശ്വസിക്കുന്നു.
അന്വേഷണം അതിന്റെ പൂർണ്ണമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് എന്തായിരിക്കുമെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ്വിവിവിധ ഏജൻസികളും ഉന്നതതലസമിതിയും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
രാജ്യത്തിന് കർശനമായ സുരക്ഷാ മാനദണ്ഡങ്ങളുണ്ട്
വ്യോമയാനമേഖലയിൽ നമ്മുടെ രാജ്യത്തിന് കർശനമായ സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. എട്ടുവിമാനങ്ങൾ ഇതിനകം പരിശോധിച്ചെന്നും ഉടൻതന്നെ മുഴുവൻ പരിശോധനയും പൂർത്തിയാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അഹമ്മദാബാദിലെ അപകടത്തിന് പിന്നാലെ ബോയിങ് 787 സീരിസിലെ വിമാനങ്ങളിൽ വിപുലമായ നിരീക്ഷണം നടത്തേണ്ട ആവശ്യകതയുണ്ടെന്ന് തോന്നിയതിനാൽ ബോയിങ് 787 വിമാനങ്ങൾ നിരീക്ഷിക്കാനായി ഡിജിസിഎ ഉത്തരവിട്ടിട്ടെന്നും വ്യോമയാനമന്ത്രി വ്യക്തമാക്കി.
അഹമ്മദാബാദ് വിമാനാപകടം രാജ്യത്തെയാകെ നടുക്കിയെന്ന് പറഞ്ഞ കേന്ദ്രമന്ത്രി പറഞ്ഞു, അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയുംചെയ്തു.
അപകടത്തിന് പിന്നാലെ താൻ നേരിട്ട് സ്ഥലത്തെത്തിയെന്നും അവിടെ എത്തിയപ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ എല്ലാസംവിധാനങ്ങളും സാധ്യമായതെല്ലാം ചെയ്യുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ENGLISH SUMMARY:
The black box of the plane that crashed in Ahmedabad has been recovered from the site, according to Union Aviation Minister Kinjarapu Ram Mohan Naidu. The data from the black box is currently being decoded to investigate the cause of the crash.