ട്രെയിൻ യാത്രയ്ക്കിടെ ബർത്ത് പൊട്ടി വീണ് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. യശ്വന്ത്പൂർ എക്‌സ്പ്രസിൽ ആണ് സംഭവം ഉണ്ടായത്. ട്രെയിനിലെ മിഡിൽ ബെർത്താണ് പൊട്ടിവീണത്. ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ റെയിൽവേ ജീവനക്കാരെത്തി ബെർത്ത് മുറുക്കി. (The berth broke during the train journey; Thalassery native injured)
നവാസ് എന്ന തലശ്ശേരി സ്വദേശിക്കും മറ്റൊരു യാത്രക്കാരനുമാണ് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പരിക്കേറ്റവർ താഴെ സീറ്റിൽ ഇരിക്കുകയായിരുന്നു. ഭിന്നശേഷിക്കാരനാണ് പരിക്കേറ്റ നവാസ്. ഇദ്ദേഹത്തിന്റെ തലയിലാണ് ബെർത്ത് വീണത്.
Also read:
പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി; പോലീസുകാരന് സസ്പെൻഷൻ
ഇടുക്കി: പെരുവന്താനത്ത് പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിപൊട്ടിയതിനെ തുടർന്ന് പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. സി.പി.ഒ. മൊളൈസ് മൈക്കിളിനെയാണ് സസ്പെൻഡ് ചെയ്തത്. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു.(Police Officer Suspended For accidental Gunshot)
സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്. പാറാവുഡ്യൂട്ടിക്കുണ്ടായിരുന്ന മൊറൈസ് മൈക്കിളിന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റളിൽ നിന്ന് വെടിപൊട്ടുകയായിരുന്നു. പോലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയുണ്ട തറച്ചത്. ആയുധം അശ്രദ്ധമായി കൈകാര്യം ചെയ്തതിന്റെ പേരിലാണ് മൊളൈസിനെ ജില്ലാ പോലീസ് മേധാവി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.