നാലരലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റു ; 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു

നാലരലക്ഷം രൂപയ്ക്ക് 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞി​ന്റെ പിതാവും ഇടനിലക്കാരും ഉൾപ്പെടെയുള്ളവരെ ഈറോഡ് വടക്ക് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ 28കാരിയായ ഈറോഡ് കനിറാവുത്തർകുളം സ്വദേശി നിത്യയുടെ പരാതിയിൽ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

കുഞ്ഞിന്റെ അച്ഛൻ മാണിക്യംപാളയം സ്വദേശി സി. സന്തോഷ് കുമാർ (28), ഇടനിലക്കാരായ പെരിയസെമ്മൂർ സ്വദേശികളായ എസ്. രാധ (39), ആർ. ശെൽവി (47), ജി. രേവതി (35), ലക്ഷ്മിനഗർ സ്വദേശി എ. സിദ്ധിക്കബാനു (44) എന്നിവരാണ് പോലീസ് പിടിയിലായത്. കേസിൽ ആറുപ്രതികൾ കൂടിയുണ്ട്. അവർക്കായി അന്വേഷണം നടക്കുന്നുണ്ട്.

നിത്യയും സന്തോഷും വിവാഹിതരായിരുന്നില്ലെന്നും അതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും പോലീസ് പറയുന്നു. സന്തോഷ്‌ ഇടനിലക്കാരെ കണ്ടെത്തുകയും അവർവഴി നാഗർകോവിലിലുള്ള ദമ്പതിമാർക്ക് നാലരലക്ഷം രൂപയ്ക്ക് കുട്ടിയെ വിൽക്കുകയും ചെയ്തു. തുക വീതംവെക്കുന്നതിൽ സന്തോഷും നിത്യയും തമ്മിലുണ്ടായ തർക്കമാണ് സംഭവം പുറത്തറിയാൻ കാരണമായത്.

നിരവധി ​കേസുകളിൽ പ്രതികളായ സന്തോഷും രാധയും തുകയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് നിത്യ പോലിസിനെ സമീപിച്ചു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോലീസ് സംഘം പിന്നീട് നാഗർകോവിലിൽച്ചെന്ന് കുഞ്ഞിനെ വീണ്ടെടുത്തു.

English summary : The baby was sold for four hundred thousand rupees; Police arrested 5 people

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

വിഎസ്സിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി

വിഎസ്സിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും...

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത്

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത് കണ്ണൂർ: മൂന്നുവയസുകാരൻ മകനുമായി പുഴയിൽ...

ശക്തമായ മഴ:സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം....

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ടവരാണ്...

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ പരിക്ക്....

Related Articles

Popular Categories

spot_imgspot_img