മലപ്പുറം കാളികാവിൽ രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. കൊല നടത്തിയത് ക്രൂരമായെന്നു വെളിവാക്കുന്ന ടെലിഫോൺ സംഭാഷണം പുറത്തുവന്നു. കൊലപാതകം നടന്ന ദിവസം പ്രതി മുഹമ്മദ് ഫായിസിന്റെ സഹോദരീ ഭർത്താവ് അൻസാറും അയൽവാസിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. നിരന്തരം ഫായിസ് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും ഈ കാര്യങ്ങൾ ഫായിസിന്റെ അമ്മയ്ക്കും അറിയാമെന്നുമാണ് ഓഡിയോയിൽ പറയുന്നത്. ഫായിസിൻ്റെ അളിയനും അയൽ വാസിയും ഫായിസിന്റെ അമ്മയുടെ മടിയിൽ കുട്ടി ഇരിക്കുമ്പോളാണ് ആക്രമണം ഉണ്ടായത്. അമ്മയുടെ മടിയിൽ ഇരുന്ന കുട്ടിയെ ഫായിസ് തൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി കൂടിയായ അൻസാർ പറയുന്നു. ചവിട്ടേറ്റ കുട്ടി തെറിച്ചു പോയി ചുമരിൽ ഇടിച്ചു വീണു, നിരന്തരം ഫായിസ് കുട്ടിയെ ഉപദ്രവിച്ചിരുന്നു, ഈ കാര്യങ്ങൾ ഫായിസിന്റെ അമ്മയ്ക്കും അറിയാം, കുട്ടിക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നത് പോലും തടയാൻ ഫായിസ് ശ്രമിച്ചിരുന്നുവെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
ആ കുട്ടിയെ ഒരൊറ്റ ചവിട്ടായിരുന്നുന്നുവന്നും തടയാൻ ശ്രമിച്ചപ്പോള്‍ ഫായിസ് ഭീഷണിപ്പെടുത്തിയെന്നുമാണ് അന്‍സാര്‍ സംഭാഷണത്തില്‍ പറയുന്നത്. പൊലീസില്‍ മൊഴികൊടുക്കാൻ പറഞ്ഞിട്ടുണ്ടെന്നും അതിനായി പോവുകയാണെന്നും അന്‍സാര്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. കൊല നടത്തിയത് ക്രൂരമായെന്നു വെളിവാക്കുന്നതാണ് ഫോണ്‍ സംഭാഷണം.