കാസർകോട് : വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആന്ധ്രയിലെ അഡോണിയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയ കുടക് നാപ്പോകുവിലെ പിഎ സലീമിൻ്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. മോഷണം ലക്ഷ്യമിട്ടാണ് വീട്ടിൽ കയറിയതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. കുഞ്ഞിന്റെ കമ്മൽ മോഷ്ടിക്കുന്നതിനിടെ ഉണരുമെന്ന് കരുതിയാണ് പുറത്തേക്ക് എടുത്തുകൊണ്ടു പോയതെന്നും ഇയാൾ മൊഴി നൽകി. ഉണർന്ന് ബഹളംവച്ച കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു വർഷത്തിലേറെ നാളായി യുവാവ് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കുടകിൽ എത്തുമ്പോൾ മാതാവിന്റെയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ഇതോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം കീറാമുട്ടിയായിരുന്നു.
Read Also:ആശ്വാസം; തീവ്ര മഴയ്ക്ക് നേരിയ ശമനം; ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ബാധിക്കില്ല