ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ അംബാനി കുടിക്കുന്ന പാലിന്റെ വിശേഷങ്ങളാണ് സൈബറിടങ്ങളിൽ ചർച്ചയാകുന്നത്.The Ambani family buys milk from Holstein-Friesian cows
അംബാനി കുടുംബത്തിലുള്ളവർ കുടിക്കുന്നത് വെറും പാലല്ല വളരെ ഗുണനിലവാരമുള്ള, ഹോൾസ്റ്റീൻ-ഫ്രീസിയൻ ഇനത്തിലുള്ള പശുവിന്റെ പാലാണ് ആണ് അംബാനി കുടുംബം വാങ്ങുന്നത്.
വളരെയധികം പ്രത്യേകതകൾ ഈ പാലിനുണ്ട് പ്രോട്ടീന്‍, മാക്രോ ന്യൂട്രിയന്റുകള്‍, മൈക്രോ ന്യൂട്രിയന്റുകള്‍ മുതലായവ ഇവയിൽ കൂടുതലാണ്. ഈ ഇനത്തിലുള്ള പശുക്കളെ പൂനെയിലാണ് കൂടുതലായും വളർത്തുന്നത്.
പൂനെയിലെ ഭാഗ്യലക്ഷ്മി ഡയറിയിൽ നിന്നാണ് മുകേഷ് അംബാനി പാൽ വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. 35 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഫാമിൽ മൂവായിരത്തിലധികം പശുക്കളുണ്ട്. ഒരു ലിറ്റര്‍ പാലിന് ഏകദേശം 152 രൂപയാണ് ഇവിടുത്തെ വില.
ഉയർന്ന ഗുണമേന്മയുള്ള പാലാണ് ലഭിക്കുന്നുന്നതെന്ന് ഉറപ്പാക്കാൻ, ഈ പശുക്കൾക്ക് പ്രത്യേക പരിചരണമാണ് നൽകുന്നത് , കേരളത്തിൽ നിന്ന് ലഭിക്കുന്ന റബ്ബർ പൊതിഞ്ഞ മെത്തകളിൽ ആണ് പശുക്കൾ കിടക്കുന്നത്. RO സാങ്കേതികവിദ്യ ഉപയോഗിച്ച് ഫിൽട്ടർ ചെയ്ത വെള്ളം ആണ് പശുക്കൾക്ക് കുടിക്കാനായി നൽകുന്നത്.
ഹോൾസ്റ്റീൻ-ഫ്രീസിയൻ അഥവാ എച്ച്എഫ് പശുക്കൾ നെതർലാൻഡിൽ നിന്നുള്ള ഇനമാണ്. കറുപ്പും വെളുപ്പും അല്ലെങ്കിൽ ചുവപ്പും വെളുപ്പും നിറത്തിലുള്ളവയാണ് ഇവ.
പൂർണ്ണവളർച്ചയെത്തിയ ഹോൾസ്റ്റീൻ പശുവിന് 680 മുതൽ 770 കിലോഗ്രാം വരെ ഭാരമുണ്ടാകും. പ്രതിദിനം 25 ലിറ്റർ വരെ പാൽ ലഭിക്കുന്ന എച്ച്എഫ് പശുക്കൾ ഇന്ന് കേരളത്തിലും ധാരാളമായുണ്ട്. എന്നാൽ, ഇവ ശുദ്ധമായ ബ്രീഡല്ല. സങ്കരയിനമാണ്.”









