ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്താൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇടുക്കി മുട്ടുകാട് ഗ്രാമം. അഞ്ചു വർഷമായി മുട്ടുകാട് ഗ്രാമത്തിൽ രെുകുന്ന ആ ക്കൻ ഒച്ചുകൾ ഗ്രാമവാസികളുടെ ജീവിതത്തിനും കൃഷിക്കും ഒക്കെ വിലങ്ങുതടിയായിരിക്കുകയാണ്. The African snail has made life difficult for this village
മുട്ടുകാടിന് സമീപമുള്ള രാജകുമാരി ചിന്നക്കനാൽ ബൈസൺവാലി പഞ്ചാത്തുകളിലേക്കും ആഫ്രിക്കൻ ഒച്ചിന്റെ സാനിധ്യം വർധിച്ചതോടെ ഇവിടെയുള്ളവരും ഭീതിയിലാണ്.
സസ്യങ്ങളുടെ പൂവ്, ഇല മുതൽ ചെറു കല്ലുകൾ വരെ ഇവ ഭക്ഷണമാക്കും. വാഴ , കപ്പ , ഏലം തുടങ്ങിയവ തിന്നു തീർക്കുന്ന ഇവ ദേശത്തെ കൃഷിപൂർണമായും നശിച്ചു.
ഇവ വൻ തോതിൽ പെരുകിയതോടെ തൊഴിലാളികൾ തോട്ടങ്ങളിൽ പണിക്കെത്താതായി . ഇവയുടെ സ്രവം പറ്റിയ പുല്ല് പശുക്കളും ആടുകളും തിന്നില്ല. ഇതോടെ ക്ഷീര കർഷകരും പ്രതിസന്ധിയിലായി.
കുടിവെള്ള സ്രോതസുകളിൽ വീഴുന്ന ഇവ കുടിവെള്ളവും മലിനമാക്കാൻ തുടങ്ങി. ഒച്ചു ശല്യം ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.