web analytics

അയ്യോ… ജയറാമിൻ്റെ മുഖത്തിന് ഇതെന്തുപ്പറ്റി;ഇത് ഞങ്ങളുടെ ജയറമേട്ടനല്ല… എന്തോ എവിടെയോ ഒരു തകരാറുപോലെ.. ചർച്ചയായി പുതിയ ഫോട്ടോ

മലയാള സിനിമയിലെത്തി പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞിട്ടും ജയറാം എന്ന നടന് പഴയ തലമുറയിലും പുതുതലമുറയിലും ആരാധകർ ഒരുപോലെയാണ്. തന്റെ തന്നെ അടുത്ത ജനറേഷനിൽ നിന്നും മകൻ കാളിദാസ് ജയറാം ഇതിനോടകം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.the actor Jayaram has fans both in the old generation and the new generation alike

മകൾ ചക്കി വിവാഹിതയായി വിദേശത്ത് താമസമാക്കി. മകൾക്കും മകനും മരുമകനും ഭാര്യ പാർവതിക്കും ഒപ്പം ജയറാം അടുത്തിടെ ഗംഭീരമായി ഓണം ആഘോഷിച്ചിരുന്നു. ആദ്യ ഓണത്തിന് മാളവിക എന്ന ചക്കി വിദേശത്തുനിന്നും പറന്ന് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് എത്തി.

മലയാളികൾക്ക് കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ജയറാം. മറക്കാൻ കഴിയാത്ത നിരവധി കഥാപാത്രങ്ങളാണ് താരം മലയാളികൾ സമ്മാനിച്ചത്. ഇന്നും റിപ്പീറ്റ് വാല്യൂ ഉള്ള നിരവധി ചിത്രങ്ങളുണ്ട് താരത്തിന്റേത്.

മനസ്സിനക്കരെ, സന്ദേശം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങി ഒട്ടനവധി സിനിമകളാണ് കേരളജനത ഇരുകൈയും നീട്ടി സ്വീകരിച്ചത്.

കുടുംബ ചിത്രങ്ങളാണ് ജയറാമിനെ മലയാളികൾക്ക് പ്രിയങ്കരൻ ആക്കി മാറ്റിയത്. താരം ഇപ്പോൾ വിരളമായി മാത്രമാണ് മലയാള സിനിമകളിൽ അഭിനയിക്കുന്നത്.

തെലുങ്ക്, തമിഴ് ഭാഷകളിലാണ് താരം ഇപ്പോൾ കൂടുതൽ സജീവമായി നിൽക്കുന്നത്. അവിടെ ചെയ്യുന്ന വേഷങ്ങളെല്ലാം ഒന്നിനൊന്നു മികച്ചത് ആണ്.

അവസാനം ജയറാം ഭാ​ഗമായി തിയേറ്ററുകളിലെത്തിയ സിനിമ വിജയ് ചിത്രം ​ഗോട്ടായിരുന്നു. ​ഗെയിം ചെയ്ഞ്ചർ അടക്കമുള്ള അണിയറയിൽ ഒരുങ്ങുന്ന ബി​ഗ് ബജറ്റ് സിനിമകളിലും ജയറാം അഭിനയിക്കുന്നുണ്ട്.

മലയാള താരങ്ങളിൽ ഫിറ്റ്നസിൽ അതീവ ശ്രദ്ധാലുവായിട്ടുള്ള ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ജയറാം. ഓസ്ലർ സിനിമയ്ക്ക് വേണ്ടി ബോഡി വെയ്റ്റിൽ ജയറാം നടത്തിയ ട്രാൻസ്ഫോർമേഷൻ വൈറലായിരുന്നു.

ഇപ്പോഴിതാ സോഷ്യൽ‌മീഡിയയിൽ സജീവമായ താരം പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോയാണ് ചർച്ചയാകുന്നത്. സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ മോഡേൺ സ്റ്റൈലിൽ‌ ചിരിതൂകിയിരിക്കുന്ന ജയറാമാണ് ചിത്രത്തിലുള്ളത്. ​​ചാര നിറത്തിലുള്ള വൂളൻ സ്വെറ്റ് ഷർട്ടാണ് താരം ധരിച്ചിരിക്കുന്നത്.

എന്നാൽ‌ ഫോട്ടോ ആരാധകർക്ക് അത്ര ബോധിച്ചില്ല. ജയറാമിന്റെ മുഖത്തിനും ചിരിക്കും എന്തോ സംഭവിച്ചുവെന്നാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ വരുന്ന കമന്റുകളിൽ ഏറെയും. ഇത് ഞങ്ങളുടെ ജയറമേട്ടനല്ല… എന്തോ എവിടെയോ ഒരു തകരാറുപോലെ.. നടന്റെ മുഖത്തിന് എന്തുപറ്റി?, ഇത് ഏത് സ്റ്റൈലാണ്?, പെട്ടന്ന് കാണുമ്പോൾ നടൻ പ്രതാപ് പോത്തനെ പോലെ തോന്നി, പുതിയ സിനിമയിലെ ലുക്കാണോ? അതോ ഡീ എയ്ജിങ്ങോ? എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

ഏറെയും കമന്റുകൾ നടന്റെ മുഖത്തിന് എന്തെങ്കിലും സംഭവിച്ച് കാണുമോ എന്നുള്ള ആശങ്ക പങ്കിട്ടുള്ളതായിരുന്നു. ഫോട്ടോ ചർച്ചയായതോടെ ചിലർ നടൻ മിറർ ഇമേജാണ് ഇട്ടിരിക്കുന്നതെന്നും അതിനാലാണ് മുഖത്തിന് മാറ്റം സംഭവിച്ചതായി തോന്നുന്നതെന്നും കുറിച്ചെത്തി. ഫിറ്റ്നസിൽ അതീവ ശ്രദ്ധാലുവാണ് ജയറാം.

പൊന്നിയൻ സെൽവനിലെ നമ്പി എന്ന കഥാപാത്രത്തിന് വേണ്ടി മൊട്ടയടിച്ച് കുടവയറുമായി പ്രത്യക്ഷപ്പെട്ട് ജയറാം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. സിനിമയുടെ ഷൂട്ടിനുശേഷം പഴയ ഫിറ്റ്നസിലേക്ക് താരം നിഷ്പ്രയാസം തിരികെ എത്തുകയും ചെയ്തു.

ഫ്രീക്കിൽ ലുക്കിൽ ജയറാം പ്രത്യക്ഷപ്പെടുമ്പോൾ ഇദ്ദേഹത്തിന്റെ പ്രായം റിവേഴ്സ് ​ഗിയറിലാണോയെന്ന സംശയം പോലും ആരാധകർക്കുണ്ടാകാറുണ്ട്. പലപ്പോഴും ജയറാം ഒരുങ്ങി ഇറങ്ങി കഴിയുമ്പോൾ മകനും മരുമകനും വരെ ലുക്കിന്റെ കാര്യത്തിൽ നടന് പിന്നിലാകും.

വീട്ടിൽ വർക്കൗട്ടിനായി ജിം ഒരുക്കിയത് കാളിദാസാണെങ്കിലും അത് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് പാർവതിയും ജയറാമുമാണ്. അടുത്തിടെ തിരുവോണ ദിനത്തിൽ ചെന്നൈയിലെ വീടിന്റെ മുറ്റത്ത് മനോഹരമായ പൂക്കളം ഒരുക്കുന്ന ജയറാമിന്റെ വീഡിയോ വൈറലായിരുന്നു. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് താരം പൂക്കളം ഒരുക്കിയത്.

രജിനികാന്തിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമ കൂലിയിലും ജയറാം ഭാ​ഗമാണെന്നാണ് ​റിപ്പോർട്ടുകൾ. രാംചരണിനെ കേന്ദ്രകഥാപാത്രമാക്കി ശങ്കർ ഒരുങ്ങുന്ന ​ഗെയിം ചെയിഞ്ചറിലും നടൻ പ്രാധാന്യമുള്ള വേഷമാണ് ചെയ്യുന്നത്.

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

അസാപ് കേരള; സൗജന്യ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മാർച്ച് 12-ന്

അസാപ് കേരള; സൗജന്യ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മാർച്ച് 12-ന് തിരുവനന്തപുരം: അസാപ്...

തന്നേക്കാൾ 16 വയസ്സ് പ്രായക്കുറവുള്ള സഹോദരിയുടെ ചിത്രങ്ങൾ പങ്കുവെച്ച് രശ്മിക മന്ദാന

തന്നേക്കാൾ 16 വയസ്സ് പ്രായക്കുറവുള്ള സഹോദരിയുടെ ചിത്രങ്ങൾ പങ്കുവെച്ച് രശ്മിക മന്ദാന കൊച്ചി:...

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും നിയമസഭ തിരഞ്ഞെടുപ്പിൽ...

പശ്ചിമേഷ്യ സംഘർഷം: അബുദാബിയിലേക്കുള്ള സർവീസുകൾ വർഷാവസാനം വരെ നിർത്തി ബ്രിട്ടീഷ് എയർവേസ്

പശ്ചിമേഷ്യ സംഘർഷം: അബുദാബിയിലേക്കുള്ള സർവീസുകൾ വർഷാവസാനം വരെ നിർത്തി ബ്രിട്ടീഷ് എയർവേസ് ബ്രിട്ടൻ:...

ബാർ സമയം കഴിഞ്ഞെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ജീവനക്കാരന് നേരെ വെടിയുതിർത്ത് മദ്യപൻ; സംഭവം കോട്ടയത്ത്

ബാർ സമയം കഴിഞ്ഞെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ജീവനക്കാരന് നേരെ വെടിയുതിർത്ത് മദ്യപൻ;...

വീടുമതിലുകളിൽ നൂറുകണക്കിന് ഒച്ചുകൾ… ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം

വീടുമതിലുകളിൽ നൂറുകണക്കിന് ഒച്ചുകൾ… ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം കടുത്തുരുത്തി: പഞ്ചായത്തിലെ കപിക്കാട്–നീലിമല...

Related Articles

Popular Categories

spot_imgspot_img