ചൂരൽമല മുണ്ടക്കൈ പുനരധിവാസ Churalmala Mundakai rehabilitation നടപടികൾ എങ്ങുമെത്താതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി ആക്ഷൻ കമ്മിറ്റി. പുനരധിവാസ നടപടിയിൽ നിന്ന് പലരെയും ഒഴിവാക്കാൻ ശ്രമം നടക്കുന്നതായും ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
ചൂരൽമല ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്താനാണ് തീരുമാനം. അടുത്തയാഴ്ച സമരം നടത്താനാണ് ആലോചന.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായം നൽകുന്നില്ലെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി നേരത്തെ ആരോപിച്ചിരുന്നു. പിന്നാലെയാണ് അവഗണനയ്ക്കെതിരെ സമരത്തിലേക്ക് ഇറങ്ങുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ദുരന്തബാധിതർ. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സന്ദർശന വേളയിൽ പ്രധാനമന്ത്രി എടുത്ത കുട്ടികളുമായി ഡൽഹിയിലെത്തി സമരം ചെയ്യുമെന്നും ആക്ഷൻ കമ്മിറ്റി അംഗങ്ങൾ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ദിവസം മുന്നൂറ് രൂപ വച്ചുള്ള സഹായം അടക്കം തുടർന്ന് കിട്ടാതായതോടെ സാമ്പത്തിക പ്രതിസന്ധിയും ദുരിതബാധിതർക്ക് രൂക്ഷമാണ്. വായ്പകൾ എഴുതി തള്ളുമെന്ന ബാങ്കുകളുടെ വാഗ്ദാനവും പൂർണമായിട്ടില്ല.
ഇനിയും കണ്ടെത്താനുള്ള 47 പേർക്കായി തെരച്ചിൽ തുടരുകയോ അല്ലെങ്കിൽ കുടുംബങ്ങൾക്ക് മരണംസ്ഥിരീകരിച്ചതു സംബന്ധിച്ച രേഖ നൽകുകയോ വേണം. ഈ വിധം 11 ആവശ്യങ്ങളാണ് ആക്ഷൻ കമ്മിറ്റി ഉന്നയിക്കുന്നത്. കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിക്കാത്ത പക്ഷം ഡൽഹിയിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി ചേർത്തുപിടിച്ച കുട്ടികളുമായി പ്രതിഷേധിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്
ദുരന്തബാധിത മേഖലയായ മേപ്പാടി പഞ്ചായത്തിലെ 10, 11,12 വാർഡുകളിലെ ആളുകളുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളാനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു. നടപടികൾ വേഗത്തിൽ ആകണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചയ്ക്കുള്ളിൽ സമരത്തിലേക്ക് കടക്കേണ്ടി വരും എന്നുമാണ് മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വിഷയം സജീവമായി ഉന്നയിക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
ഇതോടെയാണ് ദുരിതബാധിതർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചത്. ദുരന്തമുണ്ടായി 87 ദിവസം പിന്നിടുമ്പോളേക്കും സമര മാർഗത്തിലേക്ക് നീങ്ങേണ്ട ഗതികേടിലാണ് ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ ദുരിതബാധിതർ.