web analytics

ഭാര്യയുടെ ഫോണിൽ നിന്നും കൂട്ടുകാരന്റെ രഹസ്യ വാട്സാപ്പ് സന്ദേശം കണ്ടെത്തി; രഹസ്യബന്ധത്തിന് മറ്റൊരു ഫോൺ ഉണ്ടായിരുന്നു…സംശയത്തിന്റേയും കൊലപാതകത്തിന്റേയും കാരണങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതി

പത്തനംതിട്ട: പത്തനംതിട്ട ഇരട്ടകൊലപാതകത്തിൽ ഭാര്യയുടെ ഫോണിൽ നിന്നും കൂട്ടുകാരന്റെ രഹസ്യ സന്ദേശം കണ്ടെത്തിയെന്നും അത് ഇരുവരും തമ്മിലുള്ള രഹസ്യബന്ധത്തെ വ്യക്തമാക്കുന്നതായിരുന്നെന്നും പ്രതിയുടെ മൊഴി.

ഭാര്യ വൈഷ്ണവി കൂട്ടുകാരൻ വിഷ്ണുവുമായി നടത്തിയിരുന്ന വാട്‌സാപ്പ് ചാറ്റ് കഴിഞ്ഞദിവസം രാത്രിയിൽ പ്രതി ബൈജു കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

തുടർന്ന് ദമ്പതികൾ തമ്മിൽ വഴക്കുണ്ടാക്കുകയും അക്രമം ഭയന്ന് വൈഷ്ണവി, സുഹൃത്ത് വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയും ഇവിടെ വെച്ച് ഇരുവരെയും ബൈജു വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

വൈഷ്ണവിയ്ക്ക് വിഷ്ണുവുമായി രഹസ്യബന്ധത്തിന് മറ്റൊരു ഫോൺ ഉണ്ടായിരുന്നതായും ബൈജു കണ്ടെത്തിയെന്ന് പറയുന്നു. ഇതാണ് ഇരുവരേയും സംശയിക്കാൻ കാരണമായതെന്നാണ് വിവരം. കൊലയ്ക്ക് ഉപയോഗിച്ചത് കൊടുവാൾ ആണെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഭാര്യ വൈഷ്ണവിയും സുഹൃത്ത് വിഷ്ണുവും തമ്മിൽ അവിഹിതബന്ധം എന്ന് സംശയിച്ചാണ് ഭർത്താവ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണവിയെ ബൈജു സിറ്റൗട്ടിൽ ഇട്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു. വിഷ്ണുവിനെയും വിളിച്ചിറക്കിയ ശേഷം പ്രതി ആക്രമിച്ചു. വൈഷ്ണവി സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

ഇന്ത്യൻ നിരത്തുകളിൽ ഓടുന്നത് ‘കിളവൻ’ ട്രക്കുകൾ! ചരക്കുഗതാഗതം പ്രതിസന്ധിയിലേക്കോ?

ഇന്ത്യൻ നിരത്തുകളിൽ ഓടുന്നത് 'കിളവൻ' ട്രക്കുകൾ! ചരക്കുഗതാഗതം പ്രതിസന്ധിയിലേക്കോ? മുംബൈ: രാജ്യത്തെ ചരക്കുഗതാഗത...

മന്ത്രിയും ട്രാൻസ്ജെൻഡറും തമ്മിലുള്ള ബെഡ്‌റൂം വീഡിയോ പുറത്ത്: നർഹരി സിർവാൾ സമ്മർദ്ദത്തിൽ

മന്ത്രിയും ട്രാൻസ്ജെൻഡറും തമ്മിലുള്ള ബെഡ്‌റൂം വീഡിയോ പുറത്ത്: നർഹരി സിർവാൾ സമ്മർദ്ദത്തിൽ മുംബൈ:...

28 ദിവസത്തെ റീചാർജ് ‘ഗെയിം’ അവസാനിക്കുന്നു; ഇനി നിർബന്ധം 30 ദിവസത്തെ പ്ലാൻ!

28 ദിവസത്തെ റീചാർജ് ‘ഗെയിം’ അവസാനിക്കുന്നു; ഇനി നിർബന്ധം 30 ദിവസത്തെ...

മുജ്തബ ഖമനയി സ്വവര്‍ഗാനുരാഗിയെന്ന് സിഐഎ വെളിപ്പെടുത്തി; ഡോണള്‍ഡ് ട്രംപ്

മുജ്തബ ഖമനയി സ്വവര്‍ഗാനുരാഗിയെന്ന് സിഐഎ വെളിപ്പെടുത്തി; ഡോണള്‍ഡ് ട്രംപ് വാഷിങ്ടൺ: ഇറാന്‍ പരമോന്നത...

ടിവി ചാനൽ റേറ്റിങ്ങിൽ വൻ മാറ്റം: കള്ളക്കളി തടയാൻ കേന്ദ്രത്തിന്റെ പുതിയ നിയമം

ന്യൂഡൽഹി: ടെലിവിഷൻ ചാനലുകൾക്കിടയിലെ റേറ്റിംഗ് യുദ്ധത്തിന് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ രംഗത്ത്. ...

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ നിയമവശങ്ങൾ ചർച്ചയാകുന്നു

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ...

Related Articles

Popular Categories

spot_imgspot_img