web analytics

മൂന്നു വയസുകാരനെ പീഡനത്തിനിരയാക്കി; പ്രതിക്ക് 40 വർഷം കഠിന തടവ്

കൊച്ചി: മൂന്നു വയസ്സ്  പ്രായമുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ  കേസിലെ പ്രതിയെ 40 വർഷം കഠിന തടവിനും നാല്പത്തിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

നോർത്ത് പറവൂർ നന്ദിയാട്ടുകുന്നം സ്വദേശിയായ യുവാവിനെ യാണ്  നോർത്ത് പറവൂർ ഫാസ്റ്റ് ട്രാക്ക് കോടതിഅതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ്  ടി കെ  സുരേഷ് തടവും പിഴയും വിധിച്ചത്.. 

ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ.  നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 

പ്രതി പിഴത്തുക ഒടുക്കാത്തിരുന്നാൽ 1 വർഷം അധിക തടവ് അനുഭവിക്കണം. പ്രതിയിൽ നിന്ന് ഈടാക്കുന്ന  പിഴ തുക വിക്ടിമിന് നൽകുന്നതിനും കോടതി ഉത്തരവിട്ടു. 

2023 ഫെബ്രുവരി 21 ന്തീയതി വൈകിട്ട് നാലുമണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയെ പ്രതി തന്റെ വീട്ടിൽ വച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തി എന്നുള്ളതാണ് കേസിനാസ്പദമായ സംഭവം.

നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിൽ കുട്ടിയും മാതാവും ‘ഹാജരായി മൊഴി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ  രജിസ്റ്റർ ചെയ്യുകയും ഗുരുതര കുറ്റകൃത്യമായതിനാൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് നോർത്ത് പറവൂർ ഇൻസ്‌പെക്ടർ ഷോജോ വർഗീസ് ആണ്. 

കേസിൽ പ്രോസീക്യൂഷൻ ‘ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 30 ‘രേഖകളും 7  തൊണ്ടിമുതലുകളും  കോടതി മുമ്പാകെ തെളിവിൽ ഹാജരാക്കുകയും ചെയ്തു. 

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി. കേസിന്റെ അന്വേഷണ സംഘത്തിൽ സീനിയർ സി പി ഒ ലിജു, സി പി ഒ മാരായ സന്ധ്യ, ജിഷാ ദേവി  എന്നിവർ ഉണ്ടായിരുന്നു.

.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു ഗുവാഹത്തി: അസമിലെ ഹൊജായ്...

ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി; കമ്മീഷണർക്കു നിവേദനം നൽകാനൊരുങ്ങി കുടുംബം

ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി; കമ്മീഷണർക്കു നിവേദനം നൽകാനൊരുങ്ങി കുടുംബം തിരുവനന്തപുരം...

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ: സഞ്ചാരികളുടെ ഒഴുക്ക്

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ ഇടുക്കി: ശൈത്യകാലത്തിന്റെ...

ഗിൽ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ഇഷാൻ കിഷനും ടീമിൽ

ഗിൽ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു,...

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം കോഴിക്കോട്:...

കോഴിക്കോട് നാടിനെ നടുക്കിയ കൊലപാതകം: ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ

കോഴിക്കോട് ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ കോഴിക്കോട് ∙...

Related Articles

Popular Categories

spot_imgspot_img