പെരുമ്പാവൂർ: കാർ ഇടിച്ചു റോഡിൽ വീണ ബൈക്ക് യാത്രികന്റെ ദേഹത്ത് പിക് അപ് വാൻ കയറി ഇറങ്ങി. ചെറുനെല്ലാട്, ബഥനിപ്പടി കാഞ്ഞിരകുഴി കെ വി കുഞ്ഞ് (60) ആണ് മരിച്ചത്. പെരുമ്പാവൂർ റിലയൻസ് പെട്രോൾ പമ്പിന് സമീപം എംസി റോഡിൽ വച്ചണ് വാഹനാപകടം നടന്നത്.
ബൈക്കിൽ പെരുമ്പാവൂരിലേക്ക് പോകുമ്പോൾ പിറകിൽ നിന്ന് വന്ന കാർ തട്ടി റോഡിൽ വിഴുകയായിരുന്നു. പിന്നാലെ വന്ന മറ്റൊരു വാൻ ശരിരത്തിലൂടെ കയറിഇറങ്ങുകയായിരുന്നു.
ഉടനെ പെരുമ്പാവൂർ സാഞ്ചോ ഹോസ്പിറ്റലിലും, അവിടെ നിന്നും ആലുവ രാജഗിരി ഹോസ്പിറ്റലിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ കുന്നക്കുരുടി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ.
ഭാര്യ ആലീസ് ഇരമല്ലുർ മുളയിരിക്കൽ കുടുബങ്ങമാണ്. മക്കൾ അനു, അനീഷ് (ബാംഗ്ലൂർ), മരുമക്കൾ: കെ പി എൽദോസ്, കരിപ്പേലി രായമംഗലം, ജിൻഷാ ഏലിയാസ്.