web analytics

ആഗോള മലയാളികൾ ഒരു കുടക്കീഴില്‍; വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ്  വാര്‍ഷിക സമ്മേളനം നടന്നു

ഡബ്ളിന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ പതിനഞ്ചാം വാര്‍ഷിക സമ്മേളനം  നടന്നു. മാര്‍ച്ച് 2 ഞായറാഴ്ച രാവിലെ 11.30 ന് ലിഫിവാലി, ഷീല പാലസിലായിരുന്നു പ്രൌഢഗംഭീരമായ ചടങ്ങ്.

ചെയര്‍മാന്‍ ദീപു ശ്രീധറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ (ജര്‍മ്മനി) ഉദ്ഘാടനം ചെയ്തു. 

ആഗോള മലയാളികളെ ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗമാവുക എന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തില്‍ മെയ് 2 മുതല്‍ 4 വരെ യുകെയിലെ സ്റേറാക്ക് ഓണ്‍ ട്രെന്‍ഡില്‍ സംഘടിപ്പിയ്ക്കുന്ന ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്‍ കുടുംബ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ട് സമ്മേളനം വിജയമാക്കുവാന്‍ ഏവരേയും ക്ഷണിച്ചു.

ഗ്ളോബല്‍ വൈസ് പ്രസിഡണ്ട് ഗ്രിഗറി മേടയില്‍ ( ജര്‍മ്മനി) മുഖ്യപ്രഭാഷണം നടത്തി. അയര്‍ലണ്ട് പ്രോവിന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ശ്ളാഘനീയവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

യൂറോപ്പിലെ ഏറ്റവും ശക്തമായ വനിതാ ഫോറങ്ങളിലൊന്നാണ് അയര്‍ലണ്ട് ഫോറമെന്ന്

ഗ്ളോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍ പറഞ്ഞു. 

ജര്‍മ്മന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് ജോസ് കുമ്പിളുവേലില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രോവിന്സിന്റെ നിരവധി വര്‍ണ്ണാഭമായ പരിപാടികളില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മയും അദ്ദേഹം പങ്കുവച്ചു.

യൂറോപ്പ് റീജിയന്‍ ട്രഷറര്‍ ഷൈബു കൊച്ചിന്‍, ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം ഗ്ളോബല്‍ സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയന്‍ വൈസ് പ്രസിഡണ്ട് ബിജു വൈക്കം,എഡ്യൂക്കേഷന്‍ ഫോറം ഗ്ളോബല്‍ വൈസ് പ്രസിഡണ്ട് ജോജസ്ററ് മാത്യു(കാവന്‍) മുന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ ചക്കാലക്കല്‍,മുന്‍ സെക്രട്ടറി അഡ്വ. റോയി കുഞ്ചെലക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രൊവിന്‍സ് ഭാരവാഹികളായ മാത്യൂസ് കുര്യാക്കോസ്,രാജന്‍ തര്യന്‍ പൈനാടത്ത്, ജോര്‍ജ് കൊല്ലംപറമ്പില്‍ (മൊനാഘന്‍), ബിനോയ് കുടിയിരിക്കല്‍, സിറില്‍ തെങ്ങുംപള്ളില്‍, പ്രിന്‍സ് വിലങ്ങുപാറ, സെബാസ്ററ്യന്‍ കുന്നുംപുറം, ജോയി മുളന്താനത്ത്, തോമസ് കളത്തിപ്പറമ്പില്‍, വനിതാ ഫോറം ചെയര്‍പേഴ്സണ്‍ ജീജ ജോയി, എസ്സിക്യൂട്ടീവ് അംഗം ഓമന വിന്‍സെന്റ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

പ്രസിഡണ്ട് ബിജു സെബാസ്ററ്യന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി റോയി പേരയില്‍ നന്ദിയും പറഞ്ഞു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

യോഗത്തില്‍ പങ്കെടുക്കാന്‍ ജര്‍മനിയില്‍ നിന്നെത്തിയ നേതാക്കളെ അയര്‍ലണ്ട് പ്രൊവിന്‍സ്, റീജിയന്‍, ഗ്ളോബല്‍ ഭാരവാഹികള്‍ ഡബ്ളിന്‍ വിമാനത്താവളത്തില്‍ ബൊക്ക നല്‍കി സ്വീകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ്  കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി

‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ്  കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി ന്യൂഡൽഹി: പാമ്പിൻ...

ഒമാനിൽ ഈദ് മാപ്പ്; പ്രവാസികളടക്കം 350 തടവുകാർക്ക് മോചനം

ഒമാനിൽ ഈദ് മാപ്പ്; പ്രവാസികളടക്കം 350 തടവുകാർക്ക് മോചനം മസ്‌കറ്റ്: ചെറിയ പെരുന്നാളിനോട്...

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം!

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം! തിരുവനന്തപുരം: സോഷ്യൽ...

വീട്ടിൽ പ്രസവം; നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു

വീട്ടിൽ പ്രസവം; നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു Chavakkad: വീട്ടിൽ പ്രസവത്തിന്...

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ ദിവസം നിങ്ങൾക്ക് വിജയവും സാമ്പത്തിക നേട്ടവും...

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം വെളിപ്പെടുത്തി സന്തോഷ് വർക്കി!

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം...

Related Articles

Popular Categories

spot_imgspot_img