ആ ഫോൺ കോൾ, അതാണ് മനോജിനെ മാനസീകമായി തളർത്തിയത്; പത്തനംതിട്ട എസ്പിയ്ക്ക് പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല; ആത്മഹത്യക്ക് തൊട്ടുമുമ്പ് കടമ്പനാട് വില്ലേജ് ഓഫിസറെ വിളിച്ചതാര്? ആത്മഹത്യയുടെ കാരണം കണ്ടെത്തണമെന്ന് സഹോദരൻ

കടമ്പനാട് വില്ലേജ് ഓഫിസർ കെ.മനോജ് ജീവനൊടുക്കിയത് ഭരണകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സമ്മർദം കാരണമെന്ന് ആർഡിഒയുടെ റിപ്പോർട്ട് വന്നതിനു പിന്നാലെ പ്രതികരണവുമായി ബന്ധുക്കൾ.
ആരുടെ ഫോൺ ആണ് മനോജിന്റെ ആത്മഹത്യക്ക് മുൻപ് വന്നതെന്ന് അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഫോൺ പോലീസ് കസ്റ്റഡിയിലായതിനാൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ആത്മഹത്യയുടെ കാരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം പത്തനംതിട്ട എസ്പിയ്ക്ക് പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ജോലി സ്ഥലത്തെ സമ്മർദം കാരണമാണ് മനോജ്‌ ആത്മഹത്യ ചെയ്തത്. മരണത്തിന് ദിവസങ്ങൾ മുൻപ് തന്നെ അസ്വസ്ഥനായിരുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ ചിലരുടെ ഭാഗത്ത് നിന്നുണ്ടായ സമ്മർദം താങ്ങാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്തത് -മനോജിന്റെ സഹോദരൻ കെ.മധു ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. “ഞാൻ ജീവിതം അവസാനിപ്പിക്കുകയാണ്. എന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല എന്നാണ് മനോജിന്റെ ആത്മഹത്യകുറിപ്പിൽ ഉള്ളത്. ഒപ്പം ഓഫീസിൽ നൽകാനുള്ള പണവും വെച്ചിരുന്നു. ഇതിന് മുൻപ് ആറന്മുള വില്ലേജിലാണ് ജോലി ചെയ്തത്. മൂന്ന് മാസം മുൻപാണ് കടമ്പനാട് വില്ലേജ് ഓഫീസർ ആയി എത്തിയത്. രാവിലെ 8 മണിയോടെ ഒരു ഫോൺ കോൾ വന്നിരുന്നു. അതിന് ശേഷമാണ് തൂങ്ങിമരിച്ചത്-” മധു പറയുന്നു.

മണ്ണെടുപ്പും മറ്റ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കടമ്പനാട് വില്ലേജ് ഓഫീസർമാർക്ക് വൻ സമ്മർദം നേരിടേണ്ടി വരുന്നുവെന്ന് മുൻപ് തന്നെ ആരോപണം വന്നിട്ടുണ്ട്. പല വില്ലേജ് ഓഫീസർമാരും സ്ഥലംമാറ്റം വാങ്ങിച്ച് പോകുകയാണ് പതിവ്. ഈ പ്രശ്നം തന്നെയാണ് മനോജിന്റെ മരണത്തിനും കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ്

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ് തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കൂടുതല്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി...

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി പത്തനംതിട്ട: അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ...

കർശന നിർദ്ദേശവുമായി സി.പി.എം

കർശന നിർദ്ദേശവുമായി സി.പി.എം തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള...

സ്വർണവില 77000 ത്തിനു തൊട്ടരികെ

സ്വർണവില 77000 ത്തിനു തൊട്ടരികെ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം. ഇന്ന്...

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ് കണ്ണൂര്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന്...

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ്

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ് തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി...

Related Articles

Popular Categories

spot_imgspot_img