web analytics

ഡാ മോനെ, പന്തെ നന്ദിയുണ്ട് കേട്ടോ; സഞ്ജുവും പിള്ളേരും പ്ലേ ഓഫിൽ; അടുത്ത കളി ജയിച്ചാൽ എതിരാളി കെ.കെ.ആർ

ഡല്‍ഹി: പഞ്ചാബ് കിങ്‌സുമായുള്ള നിർണായക മല്‍സരത്തില്‍ കളിക്കാനിറങ്ങും മുമ്പ് തന്നെ ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു ടിക്കറ്റെടുത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ശേഷിച്ച രണ്ടു കളികളില്‍ ഒന്നില്‍ ജയിച്ചാല്‍ പ്ലേഓഫില്‍ കടക്കാമെന്നതായിരുന്നു നേരത്തേ സഞ്ജുവിനും സംഘത്തിനും മുന്നിലുണ്ടായിരുന്ന വഴി. എന്നാല്‍ ഇപ്പോള്‍ അതിനു മുമ്പ് തന്നെ എങ്ങനെ അതു സംഭവിച്ചുവെന്ന ആശ്ചര്യത്തിലാണ് ആരാധകര്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിജയമാണ് റോയല്‍സിനു ഭാഗ്യമായത്. ഈ മല്‍സരത്തില്‍ ലഖ്‌നൗ ജയിച്ചിരുന്നെങ്കില്‍ റോയല്‍സിന്റെ പ്ലേഓഫ് പ്രവേശനം വീണ്ടും നീളുമായിരുന്നു. എന്നാല്‍ രണ്ടു മല്‍സരം ബാക്കിനില്‍ക്കെ റോയല്‍സിനെ പ്ലേഓഫിലേക്കു നയിക്കുകയായിരുന്നു.

പ്ലേഓഫില്‍ ഇനി റോയല്‍സിന്റെ എതിരാളികള്‍ ആരാവുമെന്നതാണ് അടുത്ത ചോദ്യം. കെകെആര്‍ ഇതിനകം ക്വാളിഫയര്‍ വണ്ണിലേക്കു യോഗ്യത നേടിക്കഴിഞ്ഞു. ശേഷിച്ച രണ്ടു കളിയില്‍ ഒന്നില്‍ നല്ല മാര്‍ജിനില്‍ ജയിച്ചാല്‍ റോയല്‍സിനു ക്വാളിഫയര്‍ വണ്ണിലേക്കു തന്നെ ടിക്കറ്റ് കിട്ടും. അങ്ങനെ വന്നാല്‍ കെകെആറും റോയല്‍സും തമ്മിലായിരിക്കും ആദ്യ പ്ലേഓഫ്.

റോയല്‍സ് ഇപ്പോള്‍ 16 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ്. അവരുടെ ഈയൊരു പോയിന്റിലേക്കു എത്താന്‍ സാധിക്കുന്ന ടീമുകള്‍ നേരത്തേ മൂന്നു പേരുണ്ടായിരുന്നു. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ എന്നിവരായിരുന്നു ഇത്. പക്ഷെ ഡിസിയോടു പരാജയപ്പെട്ടതോടെ എല്‍എസ്ജിക്കു ഇനി പ്രതീക്ഷ ലവലേശമില്ല.

ലഖ്‌നൗ 16 പോയിന്റില്‍ എത്തില്ലെന്നു ഉറപ്പായതാണ് റോയല്‍സിനു പ്ലേഓഫ് യോഗ്യത നേടിക്കൊടുത്തത്. ഇനി 16 എന്ന സംഖ്യയിലേക്കു എത്താവുന്ന ടീമുകള്‍ സിഎസ്‌കെ, എസ്ആര്‍എച്ച് എന്നിവര്‍ മാത്രമാണ്. രണ്ടു ടീമുകള്‍ക്കും ഇപ്പോള്‍ 14 പോയിന്റ് വീതമാണുള്ളത്. സിഎസ്‌കെയ്ക്കു ഒരു മല്‍സരമാണ് ബാക്കിയുള്ളതെങ്കില്‍ ഹൈദരാബാദിനു രണ്ടു കളികളുണ്ട്.

Read Also: ജൂലൈ 1 മുതൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം; വിദ്യാർത്ഥികളുടെ പ്രതീക്ഷയായി പുതിയ പരിഷ്‌കാരം വരും

spot_imgspot_img
spot_imgspot_img

Latest news

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

Other news

ഭാര്യയെ ഫോണിൽ ശല്യം ചെയ്‌തു; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

ഭാര്യയെ ഫോണിൽ ശല്യം ചെയ്‌തു; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി;...

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; ചിലർക്കു നേട്ടദിനം; ഇന്നത്തെ നക്ഷത്രഫലം

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; ചിലർക്കു നേട്ടദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കുടുംബാംഗങ്ങളുടെയും പരിചയക്കാരുടെയും...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

കവടിയാർ കൊട്ടാരത്തിൽ കണ്ണുവെട്ടിച്ച് കയറാൻ പ്രയാസം… എന്നിട്ടും മോഷണം; കൊട്ടാരത്തിലുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം

കവടിയാർ കൊട്ടാരത്തിൽ കണ്ണുവെട്ടിച്ച് കയറാൻ പ്രയാസം… എന്നിട്ടും മോഷണം; കൊട്ടാരത്തിലുള്ളവരെ കേന്ദ്രീകരിച്ചും...

Related Articles

Popular Categories

spot_imgspot_img