‘തങ്കലാ’ന് വേണ്ടി ഇനി അധിക നാൾ കാത്തിരിക്കേണ്ട; ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

സിനിമാ ആരാധകർ ഏറെ കാലമായി കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാൻ’. ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാനെ കുറിച്ചുള്ള ഓരോ പുതിയ വിവരവും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.(Thangalaan movie release date out)

ചിത്രം ഓ​ഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തുമെന്നാണ് നിർമ്മാതാവ് ജി.ധനഞ്ജയൻ അറിയിച്ചത്. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് നിർമ്മാതാവ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ചിത്രത്തിന്റെ സം​ഗീത സംവിധാനം പൂർത്തിയായെന്നും ട്രെയ്‌ലർ ഉടനെ പുറത്തുവരുമെന്നും ജിവി പ്രകാശ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ‘തങ്കലാന്‍ പശ്ചത്താല സംഗീതം പൂര്‍ത്തിയായി, എന്‍റെ മികച്ചത് തന്നെ നല്‍കി. എന്തൊരു സിനിമയാണിത്. കാത്തിരിക്കുന്നു. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന ഒരു ട്രെയ്‌ലര്‍ ഉടന്‍ തന്നെ പുറത്തിറങ്ങും. ഇന്ത്യന്‍ സിനിമ തങ്കലാന്‍ വേണ്ടി റെഡിയാകുക’- എന്നാണ് ജിവി പ്രകാശ് കുറിച്ചത്.

കെജിഎഫിന്റെ പശ്ചാത്തലത്തിലാണ് തങ്കലാൻ ഒരുക്കിയിരിക്കുന്നത്. മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

Read Also: അവളെപ്പോലെ നിന്നെയും തീർക്കും- ആ ഭീഷണി വിനയായി; മദ്യപാന സദസിൽ രഹസ്യം ചോർന്നു, പിന്നാലെ ഊമക്കത്തും; ഒടുവിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; 5 പേർ കസ്റ്റഡിയിൽ

Read Also: മഴക്കാലമാണ്, പനിയുണ്ടാകും; പക്ഷെ എല്ലാ പനിയും ജലദോഷപ്പനിയല്ല; ജാഗ്രത പാലിക്കാം

Read Also: മാപ്പ് നൽകി യുവാവിൻറെ കുടുംബം; സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി; ഉത്തരവിറങ്ങിയത് ഇന്ന് രാവിലെ; മോചനം ഉടൻ

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

Related Articles

Popular Categories

spot_imgspot_img