തലയും പിള്ളേരും വീണ്ടും എത്തുന്നു; റി റിലീസിനൊരുങ്ങി മോഹൻലാൽ ചിത്രം ‘ഛോട്ടാ മുംബൈ’

ലയാള ചിത്രങ്ങളുടെ റി റിലീസിംഗ് കാലമാണിപ്പോൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത് വൻ ജന സ്വീകാര്യത നേടിയ സിനിമകളാണ് ഇത്തരത്തിൽ വീണ്ടും തിയറ്ററുകളിൽ എത്തി കൊണ്ടിരിക്കുന്നത്. മോഹൻലാൽ ചിത്രങ്ങളുടെ റി റിലീസിങ്ങിനു ശേഷം ഏറ്റവും ഒടുവിൽ എത്താൻ പോകുന്നത് മമ്മൂട്ടി ചിത്രമായ ഒരു വടക്കൻ വീര​ഗാഥയാണ്. ഈ അവസരത്തിൽ മോഹൻലാലിന്റെ ഒരു സിനിമ കൂടി റി റിലീസ് ചെയ്യാൻ പോകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

2007 ൽ അൻവർ റഷീദിന്റെ സംവിധാനത്തിൽ വാസ്കോഡ ഗാമ എന്ന കഥാപാത്രമായി നായക വേഷത്തിൽ മോഹൻലാൽ ആറാടിയ ജനപ്രിയ ചിത്രമായ ‘ഛോട്ടാ മുംബൈ’ ഇപ്പോൾ റി റിലീസിന് ഒരുങ്ങുകയാണെന്ന വർത്തകളാണ് പുറത്തുവരുന്നത്. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജിന്റെ ഒരു കമന്റാണ് ഛോട്ടാ മുംബൈ വീണ്ടും എത്തുന്നെന്ന ഈ പ്രചരണങ്ങൾക്ക് പിന്നിൽ.

നിരഞ്ജിന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിന് താഴെ ഛോട്ടാ മുംബൈ റി റിലീസ് ചെയ്യുമോ എന്ന ഒരാളുടെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധേയമായത്. ‘ഛോട്ടാ മുംബൈ റി റിലീസ് ഹാപ്പനിം​ഗ്’ എന്നായിരുന്നു നിരഞ്ജിന്റെ മറുപടി. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മണിയൻ പിള്ള രാജുവാണ് ഈ ചിത്രം നിർമിച്ചത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകൾക്ക് പിന്നാലെ റി റിലീസിനൊരുങ്ങുന്നു മോഹൻലാൽ ചിത്രമായി മാറും ഛോട്ടാ മുംബൈ. മലയാളം റി റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ദേവദൂതൻ ആണ്. 5.4 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img