ന്യൂഡൽഹി: ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ വെടിയുതിർത്ത് ഭീകരർ. കശ്മീരിലെ റിയാസി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. വെടിവെപ്പിന് തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്തുപേർ കൊല്ലപ്പെട്ടു.Terrorists fired at pilgrims’ vehicles in Jammu and Kashmir
തീർത്ഥാടകരുമായി ശിവ്ഖോരി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസിനു നേരെ പോണിയിലെ തെര്യത്ത് ഗ്രാമത്തിൽ വച്ച് ആക്രമണമുണ്ടായതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. പോലീസ്, സൈന്യം, അർദ്ധസൈനിക വിഭാഗങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.