പാലക്കാട്: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പത്തുവയസ്സുകാരി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം ചേറുംകോട് മനോജ്- മായ ദമ്പതികളുടെ മകൾ ദേവികയാണ് മരിച്ചത്.
വീട്ടുകാരും പ്രദേശത്തുള്ളവരുമായി കുട്ടിയും കുടുംബവും തമിഴ്നാട്ടിലേക്ക് ആണ് വിനോദയാത്ര പോയിരുന്നത്. തുടർന്ന് ഇന്നലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ തമിഴ്നാട് നാഗപട്ടണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിക്ക് പനിയുണ്ടായിരുന്നു. സോഡിയം കുറഞ്ഞതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറയുന്നു. മൃതദേഹം ഇന്ന് നാട്ടിലേക്ക് എത്തിക്കും. തുടർന്ന് സംസ്കാര ചടങ്ങുകളും ഇന്ന് തന്നെ നടത്തും.
ചായക്കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി ഇരുപതുകാരന് ദാരുണാന്ത്യം; നാലുപേർക്ക് പരിക്ക്
പാലക്കാട്: ചായക്കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി യുവാവ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് അപകടമുണ്ടായത്. നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മലപ്പുറം തിരൂർ സ്വദേശി വി. തഹ്സീൽ(20) ആണ് മരിച്ചത്. കോഴിയുമായി വന്നിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് യുവാക്കൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.