സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. തൃശൂർ ജില്ലയിൽ താപനില 38 സെൽഷ്യസ് വരെയും കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളിൽ 37 സെൽഷ്യസ് വരെയും ഉയരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ മൺസൂൺ മേയ് 27ന് എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. സാധാരണയെക്കാൾ അഞ്ച് ദിവസം നേരത്തെ മൺസൂൺ എത്തുമെന്നാണ് അറിയിപ്പിൽ പറയുന്നത്.

എന്നാൽ ചിലപ്പോൾ നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. മേയ് 13ന് തെക്ക് ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലാണ് കാലവർഷം ആദ്യമെത്തുക.

സംസ്ഥാനത്ത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. 2018.6 മില്ലി മീറ്റർ മഴയാണ് സാധാരണയായി ഈ സീസണിൽ കേരളത്തിൽ ലഭിക്കേണ്ടത്.

കഴിഞ്ഞ സീസണിൽ 1748 മില്ലി മീറ്റർ മഴയാണ് ലഭിച്ചിരുന്നത്. ലഡാക്ക്, തമിഴ്നാട്, വടക്ക് കിഴക്കൻ ഇന്ത്യ ഒഴികെ രാജ്യത്ത് പൊതുവെ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് സൂചന.

spot_imgspot_img
spot_imgspot_img

Latest news

ഐഎൻഎസ് വിക്രാന്തിൻ്റെ നീക്കമറിയാൻ വിളിച്ച രണ്ടു നമ്പറുകളും ഓഫ്; 9947747670 ഇത് രാഘവൻ്റെ നമ്പറല്ല

ഇന്ത്യയുടെ സൈനികശേഷിയുടെ നട്ടെല്ലായാണ്ണ് ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനി കപ്പൽ അറിയപ്പെടുന്നത്....

സിന്ധുനദി ജല കരാർ റദാക്കിയത് പുനപരിശോധിക്കില്ല, സലാൽ അണക്കെട്ടിന്റെ 12 ഷട്ടറുകൾ കൂടി തുറന്നു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ 12 ഷട്ടറുകൾ കൂടി തുറന്നു....

പാക്ഭരണകൂടം പറഞ്ഞിട്ടും കേൾക്കുന്നില്ല! പാക്കിസ്ഥാൻ സൈന്യം വെടിവെയ്പ് തുടരുന്നു

ന്യൂഡൽഹി: ഭരണകൂടം പറഞ്ഞിട്ടും വെടിവെയ്പ് തുടരുന്നു പാക് സൈന്യത്തിന്റെ നടപടി പാകിസ്ഥാൻ...

ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ: സ്ഥിരീകരിച്ച് ഇരുരാജ്യങ്ങളും: 5 മണി മുതൽ സൈനിക നീക്കങ്ങളില്ല

ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണ്ണവും ഉടനടിയുമുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ്...

പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം:‘പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് നടത്തുന്ന ഏതൊരു ഭീകരക്രമണവും ഇന്ത്യയോടുള്ള യുദ്ധമായി കണക്കാക്കും’

പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യസാസനം.ഇനിമുതൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് നടത്തുന്ന ഏതൊരു ഭീകരപ്രവർത്തനവും ഇന്ത്യയോടുള്ള...

Other news

മദ്യപിച്ച് ചെറായി ബീച്ചിൽ അലമ്പുണ്ടാക്കിയ യുവതിയും സംഘവും പിടിയിൽ

കൊച്ചി: മദ്യലഹരിയിൽ ചെറായി ബീച്ചിൽ അതിക്രമം നടത്തിയ യുവതിയടക്കം നാലുപേർ പിടിയിൽ....

നന്തന്‍കോട് കൂട്ടക്കൊലക്കേസ്; വിധി ഇന്ന്

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസിൽ വിധി ഇന്ന് പറയുന്നത്. തിരുവനന്തപുരം ആറാം...

പാക്കിസ്ഥാൻ പറയുന്നത് നുണ; ഇന്ത്യ തകർത്തത് ഭീകര കേന്ദ്രങ്ങൾ മാത്രം; തെളിവായി ദൃശ്യങ്ങൾ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ഇതുവരെ ലക്ഷ്യമിട്ടത് പാക്കിസ്ഥാൻ തീവ്രവാദികളെ മാത്രമെന്ന് ഇന്ത്യൻ...

ഐഎൻഎസ് വിക്രാന്തിൻ്റെ നീക്കമറിയാൻ വിളിച്ച രണ്ടു നമ്പറുകളും ഓഫ്; 9947747670 ഇത് രാഘവൻ്റെ നമ്പറല്ല

ഇന്ത്യയുടെ സൈനികശേഷിയുടെ നട്ടെല്ലായാണ്ണ് ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനി കപ്പൽ അറിയപ്പെടുന്നത്....

റഷ്യ – യുക്രൈൻ യുദ്ധം അവസാനിച്ചേക്കും; നേരിട്ടുള്ള ചർച്ചക്കുള്ള പുടിന്റെ ക്ഷണം സ്വീകരിച്ച് സെലൻസ്കി

റഷ്യ – യുക്രൈൻ യുദ്ധം അവസാനിക്കാൻ കളമൊരുങ്ങുന്നതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാനായി...

Related Articles

Popular Categories

spot_imgspot_img