കുട്ടിക്കാലത്ത് മുത്തശ്ശി തന്നെ കുളിപ്പിച്ചത് ‘ബാലപീഡനമെന്നു’ ഗൂഗിൾ ! യുവാവിന്റെ ജിമെയിൽ ഉൾപ്പെടെ അക്കൗണ്ട് മരവിപ്പിച്ചു

തന്റെ മുത്തശ്ശി തന്നെ കുട്ടിക്കാല​ത്ത് കുളിപ്പിക്കുന്ന ചിത്രം ഗൂഗിൾ ഡ്രൈവിൽ അപ് ലോഡ് ചെയ്തയാൾക്ക് ഗൂഗിൾ കൊടുത്തത് കിടിലൻ പണി. രണ്ട് വയസ്സുള്ളപ്പോൾ മുത്തശ്ശി തന്നെ കുളിപ്പിക്കുന്ന ഫോട്ടോ ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്‌തതിനാണ് അഹമ്മദാബാദ് സ്വദേശിയായ യുവാവിന്റെ ഇ-മെയിൽ അക്കൗണ്ട് ഗൂഗിൾ മരവിപ്പിച്ചത്. ഇതിനെത്തുടർന്ന് ഒരു വർഷത്തോളമായി ഇയാൾക്ക് ഇ-മെയിൽ അക്കൗണ്ട് ഉപയോഗിക്കാനാകാകുന്നില്ലായിരുന്നു. യുവാവ് ഗുജറാത്ത് ഹൈക്കോടതിൽ നൽകിയ ഹർജി പരിഗണിച്ച ഹൈകോടതി ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് നോട്ടീസ് അയക്കുകയായിരുന്നു.

സംഭവ ഇങ്ങനെ;

ബാല്യകാല ഫോട്ടോകൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണു നീൽ ശുക്ല എന്ന കമ്പ്യൂട്ടർ എഞ്ചിനീയർ തന്റെ കുട്ടിക്കാലത്ത് മുത്തശ്ശി കുളിപ്പിക്കുന്ന ചിത്രം ഉൾപ്പെടെയുള്ളവ ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് ‘ബാലപീഡനം’ പ്രകടമാകുന്ന ചിത്രങ്ങൾ അപ്ലോഡ് ചെയ്തുവെ ന്നും ഗൂഗിളിന്റെ പോളിസി ലംഘിച്ചുവെന്നും ആരോപിച്ച് കഴിഞ്ഞ വർഷം ഏപ്രിലിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്തതത്. ഗൂഗിളിന്റെ പരാതി പരിഹാര സംവിധാനം വഴി പരാതി നൽകിയെങ്കിലും സംഭവം പരിഹരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഇ-മെയിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനാൽ ശുക്ലയ്ക്ക് ഇമെയിലുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്നും ഇത് തന്റെ ബിസിനസിന് നഷ്ടമുണ്ടാക്കിയെന്നും ശുക്ഷ പറഞ്ഞു. തന്റെ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ ലിങ്ക് ചെയ്‌തിരിക്കുന്ന ഡാറ്റകൾ ഒരു വർഷത്തിനുള്ളിൽ നഷ്ടമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതായും, അതിനാൽ അടിയന്തര വാദം കേൾക്കണമെന്നും ശുക്ല കോടതിയോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ജസ്റ്റിസ് വൈഭവി ഡി നാനാവതിയാണ് ഗൂഗിളിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മാർച്ച് 26 നകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

Read Also: ബാങ്ക് വിളിക്കിടെ ഉച്ചത്തിൽ ഭക്തിഗാനം വച്ചുവെന്ന് ആരോപണം: കടയുടമയ്ക്ക് ക്രൂരമർദ്ദനം; രണ്ടുപേർ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

സെപ്തംബർ മാസത്തിൽ ബാങ്കിൽ പോകും മുൻപ് കലണ്ടർ നോക്കാൻ മറക്കരുത്; ഈ 14 ദിവസങ്ങൾ അവധിയാണ്…!

സെപ്തംബർ മാസത്തിൽ ബാങ്കിൽ പോകും മുൻപ് കലണ്ടർ നോക്കാൻ മറക്കരുത്; ഈ...

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി ഐസിയുവിൽ

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി...

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ...

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു വീണു 4 പേർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു...

Related Articles

Popular Categories

spot_imgspot_img