മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ അരി കടത്തിയ സംഭവത്തിൽ അധ്യാപകർക്കെതിരെ കർശന നടപടി. സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്‌പെൻഷൻ. മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാന അധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഭവനീഷ്, ഇർഷാദ് അലി എന്നിവർക്കാണ് സസ്‌പെൻഷൻ. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്‌ടറുടേതാണ് നടപടി.
കഴിഞ്ഞ ദിവസമാണ് മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ ടിപി രവീന്ദ്രൻ എന്ന അധ്യാപകനെതിരെ പഞ്ചായത്തംഗം നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയത്. രാത്രിയിൽ അരി സൂക്ഷിച്ച മുറിയിൽ നിന്നും ചാക്കുകൾ മറ്റെരു വാഹനത്തിലേക്ക് കടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പിടി അധ്യാപകനായ ടിപി രവീന്ദ്രനെതിരെ മൊറയൂർ പഞ്ചായത്ത് അംഗവും സ്കൂളിലെ വിദ്യാർത്ഥികളുടെ പിതാവുമായ ഹസൈനാർ ബാബു ആണ് പരാതി നൽകിയത്.
ഇതിനു പിന്നാലെ വിദ്യാഭ്യാസ ഉപ ഡയറക്ടർ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ ഭക്ഷ്യ കമ്മിഷനും അന്വേഷണം ആരംഭിച്ചിരുന്നു. ഇതുകൂടാതെ മറ്റു നടപടികളുമുണ്ടായേക്കും. അരികടത്ത് വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Read Also : 24.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ