തിരുവനന്തപുരം വർക്കലയിൽ റിട്ടയേർഡ് അധ്യാപകന്റെ മൃതദേഹം കായലിൽ കണ്ടെത്തി. വർക്കല വെട്ടൂർ സ്വദേശി കരുണാകരന്റെ (84) മൃതദേഹമാണ് കണ്ടെത്തിയത്. കായലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വർക്കല അകത്തുമുറിയിലാണ് സംഭവം. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടു ദിവസമായി ഇദ്ദേഹത്തിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read also: മൂന്നാറിൽ ആദിവാസി വിദ്യാർഥികൾക്ക് ഹോസ്റ്റൽ ജീവനക്കാരന്റെ മർദനം