ബംഗളൂരു: അങ്കണവാടിയിൽ ഉച്ചഭക്ഷണ സമയത്ത് പ്ലേറ്റില്‍ നിന്ന് മുട്ട മോഷ്ടിച്ച അധ്യാപികയെയും ഹെല്‍പ്പറെയും സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ പ്ലേറ്റില്‍ മുട്ടകള്‍ വിളമ്പിയ ശേഷം ടീച്ചര്‍ തിരിച്ചു എടുക്കുകയായിരുന്നു.(Teacher and helper steal eggs from Anganwadi children’s plates; Both were suspended)
അങ്കണവാടി ജീവനക്കാരായ ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെയാണ് വനിത ശിശുക്ഷേമ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിഡിയോ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്.
അങ്കണവാടികളിലെ കുട്ടികള്‍ക്ക് മുട്ടകള്‍ വിളമ്പുകയും പിന്നീട് അത് പ്ലേറ്റില്‍ നിന്ന് തിരിച്ചെടുക്കുന്നതും വിഡിയോയില്‍ കാണാം. അങ്കണവാടിയിലെ കുട്ടികള്‍ മുട്ടനല്‍കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.
റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ചു; വീണത് നടുറോഡിലേക്ക്; ബസ് കയറി ഇറങ്ങി വിമുക്തഭടന് ദാരുണാന്ത്യം