web analytics

മൂന്നാറിൽ ഡബിൾ ഡക്കർ ബസ് സർവീസ് അട്ടിമറിക്കാൻ ക്രിമിനൽസംഘം ; മന്ത്രി ഗണേഷ്‌കുമാർ കൊടുത്ത മറുപണി ഇങ്ങനെ….!

സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ മൂന്നാർ ചുറ്റിക്കാണാൻ കെ.എസ്.ആർ.ടി.സി. ഏർപ്പെടുത്തിയ ഡബിൾഡക്കർ സർവീസ് അട്ടിമറിക്കാൻ മൂന്നാറിലെ ടാക്‌സി മാഫിയ. ടാക്സിക്കാരിലെ ഒരു ചെറിയ വിഭാഗംആളുകൾ മാത്രമാണ് ഇതിനു പിന്നിൽ. സഞ്ചാരികളിൽ നിന്നും അമിത കൂലി വാങ്ങിക്കുകയും വിനോദ സഞ്ചാരികളെ ആക്രമിക്കുകയും ചെയ്യുന്ന സംഘമാണ് ഇതിന് പിറകിൽ.

ഡബിൾഡക്കർ ബസ് സർവീസ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പണിമുടക്കിന് ഉൾപ്പെടെ ഇവർ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ പണിമുടക്കിൽ പങ്കെടുക്കരുതെന്നാണ് വിവിധ യൂണിയനുകളുടെ ആവശ്യം. ശനിയാഴ്ച നിരത്തിലിറങ്ങിയ ഡബിൾഡക്കർ ബസ് കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങളാണ് യാത്രക്കാർക്ക് വാഗ്ദ്ധാനം ചെയ്യുന്നത്. മൂന്നാറിൽ നിന്നും ദേവികുളം , ഗ്യാപ് റോഡ്വഴി പെരിയകനാൽ വരെയാണ് ട്രിപ്പ്. മൂന്നാറിന്റെ ഉൾപ്രദേശങ്ങളിലേക്ക് കൂടുതൽ ബസുകൾ ഇറക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ ബസ് ഉദ്ഘാടനം ചെയ്ത മന്ത്രി ഗണേഷ് കുമാറിനെ ടാക്‌സി മാഫിയ സംഘങ്ങൾ കരിങ്കൊടി കാണിച്ചു. ഇങ്ങിനെ കരിങ്കൊടി കാണിച്ച വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാനും ഇവ പരിശോധിക്കാനും ഗണേഷ്‌കുമാർ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഇതോടെ ഡ്രൈവർമാർ കെണിയിൽപെട്ട അവസ്ഥയാണ്. പല വാഹനങ്ങളും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ളതും വേണ്ടത്ര രേഖകൾ ഇല്ലാത്തതുമാണ്. രേഖകൾ പരിശോധിച്ചാൽ വാഹന ഉടമകളിൽ പലരും വൻ തുക പെറ്റിയായി അടയ്‌ക്കേണ്ടി വരും.

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന…

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന… തൃശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന...

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം സിഡ്നി: Sydney...

വാമനപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; കഴുത്തിൽ പാടുകൾ, കൊലപാതക സംശയം

വാമനപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; കഴുത്തിൽ പാടുകൾ, കൊലപാതക സംശയം തിരുവനന്തപുരം:...

കെഎസ്ആർടിസി വിന്റേജ് ബസ്: തലസ്ഥാനത്ത് പഴയകാല ‘ആനവണ്ടി’ തിരിച്ചെത്തുന്നു

തിരുവനന്തപുരം: പഴയ തലമുറയുടെ കണ്ണ് നനയിക്കുന്ന ഓർമ്മകളും പുതുതലമുറയ്ക്ക് കൗതുകവും ഉണർത്തിക്കൊണ്ട് ...

നാട്ടിലെ കാമുകനുമായി സംസാരിച്ച് നിൽക്കവെ വിദേശത്തെ കാമുകൻ ഫോണിൽ വിളിച്ചു; ‘തട്ടിക്കൊണ്ടുപോകൽ’ നാടകം പൊലീസിനെ വട്ടംചുറ്റിച്ചു

നാട്ടിലെ കാമുകനുമായി സംസാരിച്ച് നിൽക്കവെ വിദേശത്തെ കാമുകൻ ഫോണിൽ വിളിച്ചു; ‘തട്ടിക്കൊണ്ടുപോകൽ’ നാടകം...

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ തിരുവനന്തപുരം: “എടാ...

Related Articles

Popular Categories

spot_imgspot_img