കന്നിതുടക്കത്തില്‍ പുരസകാരത്തില്‍ മുത്തമിട്ട് തന്മയ

അഭിനയിച്ച ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ സന്തോഷത്തിലാണ് തന്മയ സോള്‍. മാളികപ്പുറം സിനിമയില്‍ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയും മത്സരത്തില്‍ തന്മയ്‌ക്കൊപ്പം അവസാന റൗണ്ട് വരെ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാര്‍ഹികാന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പര്‍ശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിനാണ് ജൂറി തന്മയയെ മികച്ച ബാലനടിയായി തിരഞ്ഞെടുത്തത്. 50000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് വിജയിക്കു ലഭിക്കുക.

ചന്തവിള തടത്തില്‍ ബ്രദേഴ്‌സ് ലെയിന്‍ അച്ചാമ്മയുടെ വീട്ടില്‍ അരുണ്‍ സോളിന്റെയും ആശയുടെയും മകളാണ് തന്മയ. പട്ടം സര്‍ക്കാര്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തന്മയയുടെ നേട്ടം. തന്മയയുടെ അച്ഛന്‍ അരുണ്‍ ചിത്രത്തിന്റെ ചീഫ് അസോഷ്യേറ്റായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് സംവിധായകന്‍ ഇവരുടെ വീട്ടിലെത്തുകയും തന്മയെ കാണാന്‍ ഇടയാകുന്നതും. തുടര്‍ന്ന് ഓഡിഷനിലൂടെ തന്മയയെ തിരഞ്ഞെടുക്കുകയുമായിരുന്നു.

ഇതിനു മുമ്പ് നിരവധി ഹ്രസ്വചിത്രങ്ങളിൂടെയും പരസ്യ ചിത്രങ്ങളിലൂടെയും തന്മയ ശ്രദ്ധനേടിയിട്ടുണ്ട്. സഹോദരി തമന്ന സോളും ഹ്രസ്വചിത്ര രംഗത്ത് സജീവമാണ്.

 

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

സോഡാകുപ്പികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; യുവാവിന്റെ ശരീരത്തിൽ 48 തുന്നലുകൾ

ഓ​ച്ചി​റ: യു​വാ​വി​നെ സോ​ഡാകു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി ​പരിക്കേൽപ്പിച്ചയാളെ പൊ​ലീ​സ് പി​ടി​കൂ​ടി. ഓ​ച്ചി​റ...

Related Articles

Popular Categories

spot_imgspot_img