കാസര്‍കോട്: കാസര്‍കോട് പടന്നക്കാട് വാഹനാപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ സിപിഒ കരിവെള്ളൂര്‍ സ്വദേശി വിനീഷ് ആണ് മരിച്ചത്.
ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ലക്ഷങ്ങള്‍ ഫോളോവേഴ്സുള്ള യൂട്യൂബര്‍ ആണ്, തടയാൻ ശ്രമിക്കരുത്… പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് പണി കൊടുത്ത് യുവാവ്
തൃശൂര്‍: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിന്റെ പേരില്‍ കേസെടുത്ത് മണ്ണുത്തി പൊലീസ്.
വാഹനവ്യൂഹം ഹോണ്‍ മുഴക്കിയത് ഇഷ്ടപ്പെടാതെ വന്നതോടെ ഇയാള്‍ വഴിയില്‍ വണ്ടി കയറ്റിയിടുകയായിരുന്നു. തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിന്റെ പേരിലാണ് പോലീസ് കേസ് എടുത്തത്. ഇയാളുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
മണ്ണുത്തി ബൈപാസ് ജങ്ഷന് സമീപം ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.വണ്ടൂരില്‍നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു പ്രിയങ്ക ഗാന്ധി.
വാഹനവ്യൂഹം ഹോണടിച്ചത് ഇഷ്ടപ്പെടാതെ ഇയാള്‍ കാര്‍ കയറ്റിയിട്ട് തടസ്സം സൃഷ്ടിക്കുകയായിരുന്നു. വാഹനം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തു.
ലക്ഷങ്ങള്‍ ഫോളേവേഴ്സുള്ള യൂട്യൂബര്‍ ആണെന്നും തടയാന്‍ ശ്രമിക്കരുതെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞ. എം.പിയുടെവാഹനവ്യൂഹത്തിനു നേരേ മനഃപൂര്‍വം ജീവന് അപകടംവരുത്തുംവിധം കാര്‍ ഓടിച്ചുകയറ്റിയെന്നാണ് കേസ്.
–