പൊതിരെ തല്ലി, വിദ്യാർത്ഥിയെ വലിച്ചെറിഞ്ഞു…ക്രൂരമായി മർദിച്ച മദ്രസ അധ്യാപകന് സസ്പെൻഷൻ
തമിഴ്നാട് തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിയിലെ ഒരു മദ്രസയിൽ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച അധ്യാപകൻ സസ്പെൻഷനിൽ.
അധ്യാപകനായ ഷുഹൈബ് നിരവധി കുട്ടികളെ തലങ്ങും വിലങ്ങും അടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
മാതാപിതാക്കളുടെ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച മദ്രസ അധികൃതർ അധ്യാപകനെ ഉടൻ സസ്പെൻഡ് ചെയ്തു. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ അധ്യാപകനെതിരെ ശക്തമായ വിമർശനവും ഉയർന്നു.
ബഷീറാബാദ് മസ്ജിദിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന മദ്രസയിലാണ് സംഭവം നടന്നത്. അന്ന് അറുപതോളം വിദ്യാർത്ഥികളും നാല് അധ്യാപകരും സ്ഥലത്ത് ഉണ്ടായിരുന്നതായി റിപ്പോർട്ട്.
മർദനത്തിൽ അവശനായ വിദ്യാർത്ഥിയെ വലിച്ചിഴച്ച് ഭിത്തിയിലേക്ക് എറിയുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങളാണ് വൈറൽ വീഡിയോയിൽ കാണുന്നത്.
വാണിയമ്പാടിയിലെ ഷാഹിറാബാദ് സ്വദേശിയാണ് കുട്ടികളെ ആക്രമിച്ച അധ്യാപകൻ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളെ പൊതിരെ തല്ലി മദ്രസ അധ്യാപകൻ. തമിഴ്നാട് തിരുപ്പത്തൂരിലെ വാണിയമ്പാടിയിലെ മദ്രസയിലാണ് സംഭവം.
അധ്യാപകനായ ഷുഹൈബ് ആണ് നിരവധി വിദ്യാർത്ഥികളെ തലങ്ങും വിലങ്ങും തല്ലിയത്. മാതാപിതാക്കളുടെ പരാതിക്ക് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച മദ്രസ അധികൃതർ, അധ്യാപകനെ സസ്പെൻഡ് ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ അധ്യാപകനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
വാണിയമ്പാടിയിലെ ബഷീറാബാദ് മസ്ജിദിന്റെ മുകൾ നിലയിൽ പ്രവർത്തിച്ചിരുന്ന മദ്രസയിൽ അറുപതോളം വിദ്യാർത്ഥികളാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്.
നാല് അധ്യാപകരാണ് ഈ മദ്രസയിൽ പഠിപ്പിക്കുന്നത്. വിദ്യാർത്ഥികളെ അധ്യാപകരിലൊരാൾ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.
മർദ്ദിച്ച് അവശനാക്കിയതിന് പിന്നാലെ വിദ്യാർത്ഥിയെ വലിച്ച് ഭിത്തിയിലേക്ക് എറിയുന്നതും കാണാം.
വാണിയമ്പാടിയിലെ ഷാഹിറബാദ് സ്വദേശിയാണ് വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ച അധ്യാപകൻ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary
A madrasa teacher in Vaniyambadi, Tirupattur district, Tamil Nadu, has been suspended after CCTV footage showed him brutally beating several students. The teacher, Suhaib, is seen assaulting the children violently, and the video went viral on social media, triggering widespread criticism. Following complaints from parents, madrasa authorities reviewed the CCTV footage and took immediate action.
Around 60 students and four teachers were present at the madrasa, located above the Basheerabad Mosque, at the time of the incident. The video shows the teacher dragging and throwing a student against a wall after beating him. Police have launched an investigation into the case.
tamilnadu-madrasa-teacher-assault-students-vaniyambadi
tamilnadu, madrasa-violence, student-assault, teacher-suspended, vaniyambadi, cctv-footage, child-abuse, police-investigation









