ഗാന്ധിയുടെ സമരം വിജയിച്ചില്ല, സ്വാതന്ത്രം നേടിത്തന്നത് സുഭാഷ് ചന്ദ്രബോസ്; വിവാദ പരാമർശവുമായി തമിഴ്നാട് ഗവർണർ

ചെന്നൈ: മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തി തമിഴ്നാട് ഗവർണർ ആർ എൻ രവി. സ്വാതന്ത്ര്യ സമരത്തിൽ, 1942നു ശേഷം മഹാത്മാഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസാണു ശക്തമായ ചെറുത്തു നിൽപ്പിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നതെന്നും ഗവർണർ ആർ എൻ രവി പറഞ്ഞു. നേതാജിയുടെ ത്യാഗം മറ്റുള്ളവരെപ്പോലെ തന്നെ അനുസ്മരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്. മുഹമ്മദലി ജിന്നയാണു രാജ്യത്തിൽ വിഭാഗീയതയ്ക്കു തുടക്കമിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിന്നയുടെ നേതൃത്വത്തിൽ തമ്മിലടി ആണ് നടന്നത്. ബ്രിട്ടീഷുകാർക്കെതിരെ ഒരു ചെറുത്തുനിൽപ്പുമുണ്ടായില്ല. ബ്രിട്ടീഷുകാർ ഇതു ആസ്വദിക്കുന്ന സാഹചര്യം ആയിരുന്നു. നിസ്സഹകരണ സമരം കാര്യമായ ചലനം ഉണ്ടാക്കിയില്ല. നേതാജി കാരണമാണ് 1947ൽ സ്വാതന്ത്ര്യം കിട്ടിയത്. നേതാജിയെ ബ്രിട്ടീഷുകാർ ഭയന്നിരുന്നു എന്നും ഗവർണർ പറഞ്ഞു.

അണ്ണാ സർവകലാശാല ക്യാംപസിൽ സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ വെച്ചാണ് ഗവർണറുടെ പരാമർശം. അതേസമയം, പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ സർവകലാശാല അധികൃതർ നിർബന്ധിച്ചെന്നും പങ്കെടുക്കാത്തവർക്കു ഹാജർ നിഷേധിച്ചെന്നും ആരോപണമുണ്ട്.

 

Read Also: വൈകിട്ട് ആറു മണിക്ക് ഗേറ്റ് അടക്കും, കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ…; നിയന്ത്രണങ്ങളോടെ മഹാരാജാസ് നാളെ തുറക്കും

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

ശബരിമല തീർഥാടകർ ശ്രദ്ധിക്കുക; ദർശനത്തിന് പുതിയ രീതി

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട്...

സംസ്ഥാനത്ത് ഈ മൂന്നു സ്ഥലങ്ങളിൽ ഉയർന്ന അൾട്രാ വയലറ്റ് സൂചിക…! ജനങ്ങൾക്ക് ജാഗ്രതാ നിർദേശം:

കേരളത്തിൽ അൾട്രാ വയലറ്റ് സൂചിക ഉയരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...

ഇടുക്കിയിൽ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു; മരണകാരണം വാക്‌സിനോ?

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ 45 ദിവസം മാത്രം പ്രായമുള്ള കുട്ടി മരിച്ചു....

റേഷനരിക്കും തീപിടിക്കുന്നു; ഇക്കണക്കിനാണ് പോക്കെങ്കിൽ മലയാളിയുടെ അടുപ്പ് പുകയുമോ?

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ അരിക്ക് വിലക്കൂട്ടാൻ ശിപാർശ. നീല റേഷൻ കാർഡ്...

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര...

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!