web analytics

മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഹൈപ്പിൽ ഒരു കാര്യവുമില്ല , തമിഴ് പിആർഒയുടെ പോസ്റ്റ് വിവാദത്തിൽ ; രൂക്ഷ വിമർശനവുമായി തമിഴ് പ്രേക്ഷകർ

2024 മലയാള സിനിമയ്ക്ക് ഭാ​ഗ്യ വർഷമാണ് എന്നതിൽ തർക്കമില്ല . ഒന്നിനു പുറകെ ഒന്നായി റിലീസ് ചെയുന്ന എല്ലാം കാഴ്ചവെക്കുന്നത് മിന്നും പ്രകടനം . കേരളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ ഒട്ടാകെ മികച്ച അഭിപ്രായമാണ് മലയാള ചിത്രങ്ങൾ നേടുന്നത്. ഇപ്പോഴിതാ തമിഴിലെ പ്രമുഖ പിആർഒയുടെ മലയാള സിനിമയെക്കുറിച്ചുള്ള വിവാദ പോസ്റ്റാണ് ചർച്ചയാവുന്നത്.

തമിഴിലെ പ്രമുഖ പിആർഒയും ട്രേഡ് അനലിസ്റ്റുമായ കാർത്തിക് രവിവർമയുമാണ് വിവാ​ദ പോസ്റ്റുമായി എത്തിയത്. മലയാള സിനിമയിലെ ഹിറ്റുകളെല്ലാം ഊതിപ്പെരിപ്പിച്ചതാണ് എന്നാണ് ഇയാൾ പറയുന്നത്. മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഹൈപ്പിൽ വലിയ കാര്യമില്ലെന്നും പലതും ഊതിപ്പെരിപ്പിച്ചതാണ് എന്നുമാണ് കാർത്തിക കുറിച്ചത്. കൂടാതെ വിജയകാന്ത് മലയാള സിനിമയെക്കുറിച്ച് പറയുന്ന വിഡിയോയും കഴിഞ്ഞ വർഷം നാല് സിനിമകൾ മാത്രമാണ് വിജയിച്ചത് എന്ന് പറയുന്ന പത്രക്കട്ടിങ്ങും ഇതിനൊപ്പം ചേർത്തിട്ടുണ്ട്.

എന്നാൽ മലയാളം സിനിമയുടെ ആരാധകരായ തമിഴ് നാട്ടുകാർ തന്നെ കാർത്തിക് രവിവർമയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ്. പോസ്റ്റിന് താഴെ വൻ വിമർശനമാണ് അവർ ഉയർത്തുന്നത്. തമിഴിലെ പോലെ 70 കാരന്മാരായ ഹീറോകൾ നായികമാർക്കൊപ്പം ഡ്യുവറ്റ് നടത്തുകയല്ല അവിടെ എന്നാണ് ഒരാൾ കുറിച്ചത്. സാമ്പത്തിക വിജയമല്ല നോക്കേണ്ടതെന്നും മലയാളം സിനിമ കലാപരമായി ഏത് ഇന്റസ്ട്രിയേക്കാളും ഉയരത്തിലാണെന്നും കമന്റ് ചെയ്യുന്നവരുണ്ട്. 2023 വർഷത്തെ കാര്യം നോക്കേണ്ടെന്നും ഈ വർഷം മലയാളത്തിന്റെ ലക്കി ഇയർ ആണെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. തമിഴിൽ ഒരേ കഥ വച്ച് വർഷങ്ങളോളം സിനിമയെടുക്കുമ്പോൾ പുത്തൻ ആശയങ്ങളാണ് മലയാളം കൊണ്ടുവരുന്നത് എന്നായിരുന്നു മറ്റൊരു പ്രേക്ഷകൻ കുറിച്ചത്.

Read Also: <a href=”https://news4media.in/the-new-criminal-laws-will-be-enforced-from-july-1/”>പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ നടപ്പാക്കും;വിജ്ഞാപനം പുറത്തിറക്കി

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ...

വിദ്യാർത്ഥി ആത്മഹത്യകൾ: കേന്ദ്രം കണക്കുകൾ മറച്ചുവെക്കുന്നതായി ജോൺ ബ്രിട്ടാസ് എം.പി

ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിങ് സെന്ററുകളിലും ആത്മഹത്യ ചെയ്യുന്ന...

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ കൊച്ചി: ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ...

സമസ്തയുടെ കരുത്തുറ്റ പണ്ഡിത തേജസ്സ് ഇനി ഓർമ്മ; ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ വിടവാങ്ങി

കണ്ണൂർ: മുസ്ലിം വൈജ്ഞാനിക ലോകത്തിന് നികത്താനാവാത്ത നഷ്ടം സമ്മാനിച്ചുകൊണ്ട് പ്രമുഖ പണ്ഡിതനും...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് നിമിഷങ്ങൾ വ്യത്യാസത്തിൽ

കോഴിക്കോട്: താമരശ്ശേരി കൂടത്തായി അമ്പലമുക്കിൽ ഇന്ന് രാവിലെ ഉണ്ടായ അപകടം കേരളത്തെയാകെ...

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’ പൂഞ്ഞാര്‍:...

Related Articles

Popular Categories

spot_imgspot_img