web analytics

ഇടിയപ്പം വിൽക്കണമെങ്കിൽ ഇനിമുതൽ ലൈസൻസ് നിർബന്ധമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഇടിയപ്പം വിൽക്കണമെങ്കിൽ ഇനിമുതൽ ലൈസൻസ് നിർബന്ധമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ചെന്നൈ: സംസ്ഥാനത്തുടനീളം ഇടിയപ്പം വിൽക്കുന്നതിന് മുൻപ് സാധുവായ ഭക്ഷ്യസുരക്ഷാ ലൈസൻസ് നേടുന്നത് നിർബന്ധമാക്കി തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പ്.

രാവിലെ അതിരാവിലെയും വൈകുന്നേരങ്ങളിലും നിരത്തുകളിൽ വ്യാപകമായി ഇടിയപ്പം വിൽപ്പന നടക്കുന്നതിനിടെയാണ് തീരുമാനം.

സമീപ ആഴ്ചകളിൽ ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇടിയപ്പം വിൽപ്പനക്കാരുടെ എണ്ണം കുത്തനെ വർധിച്ചതായി അധികൃതർ കണ്ടെത്തിയിരുന്നു.

അതേസമയം, ചില പ്രദേശങ്ങളിൽ അടിസ്ഥാന ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഇടിയപ്പം തയ്യാറാക്കി വിൽക്കുന്നതായി വ്യാപക പരാതികൾ ലഭിച്ചു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ലൈസൻസ് നിർബന്ധമാക്കാനുള്ള തീരുമാനം. ഇടിയപ്പം നിർമ്മിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും വിൽക്കുമ്പോഴും ശുചിത്വം കർശനമായി പാലിക്കണം.

അംഗീകൃത ചേരുവകൾ ഉപയോഗിച്ച് മാത്രമേ ഭക്ഷണം തയ്യാറാക്കാവൂ എന്നും വകുപ്പ് നിർദ്ദേശിച്ചു.

ലൈസൻസിന് ഒരു വർഷം മാത്രമാണ് സാധുത. തുടർന്ന് പുതുക്കേണ്ടതായിരിക്കും. കൂടാതെ ഇടയ്ക്കിടെ ലൈസൻസ് പരിശോധനയും നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ജനപ്രിയ പ്രഭാതഭക്ഷണമായ ഇടിയപ്പം ഇരുചക്രവാഹനങ്ങളിൽ ഉൾപ്പെടെ നിരവധിപേർ തെരുവുകളിൽ വിൽക്കാറുണ്ട്. എന്നാൽ പല ഇടങ്ങളിലും നിലവാരമില്ലാത്തതും വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കുന്നതുമായ ഭക്ഷണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പകർച്ചപ്പനി, എളുപ്പത്തിൽ പകരുന്ന അണുബാധകൾ എന്നിവ ബാധിച്ചവർ പോലും ഭക്ഷണം തയ്യാറാക്കുകയും വിൽക്കുകയും ചെയ്യുന്നുവെന്ന് തെളിവുകൾ സഹിതം പരാതികൾ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.

രോഗലക്ഷണങ്ങളുള്ളവർ ഭക്ഷണം വിൽക്കുന്നത് ഗുരുതര ആരോഗ്യ അപകടങ്ങൾക്ക് കാരണമാകുമെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ചെറുകിട കച്ചവടക്കാരെ നിരുത്സാഹപ്പെടുത്തുകയല്ല, മറിച്ച് സുരക്ഷിതവും ശുചിത്വവുമുള്ള ഭക്ഷണം ഉപഭോക്താക്കളിലെത്തിക്കുക എന്നതാണ് നടപടികളുടെ ലക്ഷ്യമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

അനിയന്ത്രിതമായ തെരുവ് ഭക്ഷണ വിൽപ്പനയെ സ്റ്റാൻഡേർഡ് സുരക്ഷാ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരികയും പൊതുജനാരോഗ്യം സംരക്ഷിക്കുകയുമാണ് ലക്ഷ്യം.

English Summary

The Tamil Nadu Food Safety Department has made it mandatory for idiyappam vendors across the state to obtain a valid food safety license before selling. The move comes after multiple complaints about unhygienic preparation and sale, especially in Chennai and its suburbs. Authorities have stressed strict hygiene practices, use of approved ingredients, and regular inspections. The aim is to ensure public health and standardize street food practices without discouraging small-scale vendors.

tamil-nadu-idiyappam-sale-food-safety-license-mandatory

Tamil Nadu News, Food Safety, Idiyappam Sale, Street Food Regulation, Chennai News, Public Health, Food Safety License

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന്...

തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം; പൈലറ്റ് പദ്ധതിക്ക് തുടക്കം

തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം; പൈലറ്റ് പദ്ധതിക്ക് തുടക്കം തിരുവനന്തപുരം: തലസ്ഥാനത്തെ തെരുവുനായ...

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്…44-ാം വിവാഹ വാർഷികത്തിൽ കൈതപ്രത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്…44-ാം വിവാഹ വാർഷികത്തിൽ കൈതപ്രത്തിന്റെ...

ജേക്കബ് ഡയമണ്ട് അടക്കമുള്ള അമൂല്യ ആഭരണങ്ങൾ… നിസാമുകളുടെ അപൂർവ ആഭരണശേഖരം ആർബിഐയുടെ അതിസുരക്ഷാ കസ്റ്റഡിയിൽ

ജേക്കബ് ഡയമണ്ട് അടക്കമുള്ള അമൂല്യ ആഭരണങ്ങൾ… നിസാമുകളുടെ അപൂർവ ആഭരണശേഖരം ആർബിഐയുടെ...

തിയേറ്റർ യാത്രയ്ക്ക് വിരാമം; ‘ദി രാജ സാബ്’ ഫെബ്രുവരി 6 മുതൽ ഒടിടിയിൽ

തിയേറ്റർ യാത്രയ്ക്ക് വിരാമം; ‘ദി രാജ സാബ്’ ഫെബ്രുവരി 6 മുതൽ...

Related Articles

Popular Categories

spot_imgspot_img