നടൻ വിശാലിന് പ്രണയസാഫല്യം; വധു നടി സായ് ധൻസിക

തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു. നടി സായ് ധൻസികയാണ് വധു. നടിയുടെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് വിവാഹക്കാര്യം താരങ്ങൾ പുറത്തുവിട്ടത്.

ഓ​ഗസ്റ്റ് 29-നാണ് വിശാലും സായ് ധൻസികയും വിവാഹിതരാവുന്നത്. യോ​ഗി ഡാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തിങ്കളാഴ്ച നടന്നിരുന്നു. ഈ ചടങ്ങിൽവെച്ചാണ് തങ്ങൾ വിവാഹിതരാവാൻ പോകുന്ന കാര്യം വിശാലും സായി ധൻസികയും പങ്കുവെച്ചത്. ചടങ്ങിൽനിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ദിവസങ്ങൾക്കു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ താൻ ഉടൻ വിവാഹിതനാവുമെന്ന് വിശാൽ പറഞ്ഞിരുന്നു. “എന്റെ ഭാവി വധുവിനെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചു, ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഞാൻ ഉടൻ തന്നെ പ്രഖ്യാപിക്കും.” എന്നുമായിരുന്നു വിശാലിന്റെ മറുപടി.

കബാലി, പരദേശി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നടി ധൻസിക. വിശാലമായി 15 വർഷത്തെ സൗഹൃദമുണ്ടെന്നും പ്രണയത്തിലായത് ഈ അടുത്ത കാലത്താണെന്നും ധൻസിക പറയുന്നു.

എല്ലാത്തിന്റെയും അവസാനം ദൈവം നമുക്കായി ഒന്ന് കരുതിയിട്ടുണ്ടാവും, അങ്ങനെ അവസാനം എന്റെ ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയാണ് ധൻഷിക എന്നാണ് നടൻ വിശാൽ പറഞ്ഞത്.

47 കാരനായ വിശാൽ മുൻപും വിവാഹിതനാകുന്നുവെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇതാദ്യമാണ്.

അതേസമയം, വിശാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം മദ ഗജ രാജയാണ്. ചിത്രീകരണം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു ഡൽഹി സീലംപുരം കെട്ടിട അപകടം: നാല്...

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ...

മൂവാറ്റുപുഴയിൽ വാഹനാപകടം

മൂവാറ്റുപുഴയിൽ വാഹനാപകടം കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25...

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം കോഴിക്കോട്: ഇന്ത്യൻ ശാസ്ത്ര രം​ഗത്തിന് അഭിമാനമായി ലോകപ്രശസ്തമായ...

Related Articles

Popular Categories

spot_imgspot_img