അയോധ്യയിൽ ഇന്ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുമ്പോൾ ഒരുക്കിയിരിക്കുന്നത് വമ്പൻ സുരക്ഷാ കവചം. വലിയ ഭക്തജനപ്രവാഹത്തിന് സാക്ഷ്യം വഹിക്കുന്ന ധരംപഥ്, രാംപഥ് മുതൽ ഹനുമാൻഗർഹി അഷർഫി ഭവൻ റോഡ് എന്നിവിടങ്ങളിലെ ഇടവഴികൾ വരെ, പോലീസുകാർ തെരുവുകളിൽ നിരന്തരം പട്രോളിംഗ് നടത്തുകയാണ്. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) ഉദ്യോഗസ്ഥർ ശനിയാഴ്ചയും അയോധ്യയിൽ പട്രോളിംഗ് നടത്തിയിരുന്നു. നഗരത്തിലെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള സംയോജിത ശ്രമങ്ങളുടെ ഭാഗമായി അയോധ്യ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഘടിപ്പിച്ച ഡ്രോണുകളുടെ നിരീക്ഷണത്തിലാണ്. ആന്റി-മൈൻ ഡ്രോണുകളും സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിലെ […]
© Copyright News4media 2024. Designed and Developed by Horizon Digital