ഡൽഹി: മണിപ്പൂരിൽ സ്ഥിതി രൂക്ഷമായി തുടരുന്നു. രണ്ട് എംഎൽഎമാരുടെ വീടുകൾക്ക് കൂടി ഇന്നലെ വൈകിട്ട് തീയിട്ടു. അസമിൽ നദിയിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. (Another attack on the house of MLAs in Manipur; Amit Shah called a meeting again) കലാപം തുടരുന്നതിനിടെ സാഹചര്യം വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു. ഇന്ന് 12 മണിക്ക് ഡൽഹിയിൽ വെച്ചാകും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം […]
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബാഗുകളും ഹെലികോപ്ടറും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു പരിശോധന. പോളിംഗ് ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ ബാഗുകള്‍ പരിശോധിക്കുന്ന വീഡിയോ അമിത് ഷാ തന്നെയാണ് പങ്കുവച്ചത്. അമിത് ഷാ തന്റെ എക്‌സ് പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തു, “ഇന്ന്, മഹാരാഷ്‌ട്ര സംസ്ഥാനത്തെ ഹിംഗോലി നിയമസഭാ മണ്ഡലത്തിൽ എന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ എന്റെ ഹെലികോപ്റ്റർ പരിശോധിച്ചു. ന്യായമായ തിരഞ്ഞെടുപ്പിലും ആരോഗ്യകരമായ […]
വഖഫ് ബിൽ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ. ആരെതിർത്താലും കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി ബിൽ പാസാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വഖഫ് നിയമം ഭേദഗതി ചെയ്യാനും ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താനും സമയമായെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ ബാഗ്മാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.Waqf Amendment Bill വഖഫ് ബോർഡ് രാജ്യത്തെ ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ട്. കർണാടകയിൽ വഖഫ് ബോർഡ് ഗ്രാമീണരുടെ സ്വത്തുക്കൾ വിഴുങ്ങി. ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഗ്രാമീണരുടെയും ഭൂമി […]
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിനു മുമ്പായി രണ്ടു തവണ കേരളത്തിന് മുന്നറിയിപ്പു നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 23നും 24നും കേന്ദ്രം മുന്നറിയിപ്പു നല്‍കിയതാണ്. അത് അനുസരിച്ച് കേരളം നടപടികള്‍ എടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.(landslide early warning was given to kerala says amit shah) പല സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് പ്രവര്‍ത്തിച്ച് ദുരന്ത ആഘാതം കുറച്ചിട്ടുണ്ട്. ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതു ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ […]
ചെന്നൈ: സത്യപ്രതിജ്ഞ ചടങ്ങിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി താക്കീത് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി നേതാവും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജൻ. രാഷ്ട്രീയ പ്രവർത്തനവും മണ്ഡലത്തിലെ സാന്നിധ്യവും ശക്തമാക്കണമെന്ന് അമിത് ഷാ ഉപദേശിക്കുകയായിരുന്നു എന്നാണ് തമിഴിസൈയുടെ വിശദീകരണം.( Tamilisai Clears Row Over Interaction With Amit Shah In Viral Video) കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി […]
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെ വിമര്‍ശിച്ച തമിഴിസൈ സൗന്ദര്‍രാജനെ താക്കീത് ചെയ്ത് അമിത് ഷാ. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ചന്ദ്രബാബു നായിഡു സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവം. (Amit Shah’s talk with Tamilisai soundararajan goes viral) അമിത്ഷായും വെങ്കയ്യനായിഡുവും സംസാരിച്ച് കൊണ്ടിരിക്കെ ഇവരെ അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തേക്ക് വന്ന തമിഴിസൈ കൈകൂപ്പി അമിത് ഷായെ അഭിവാദനം ചെയ്തിരുന്നു. പിന്നീട് തൊട്ടടുത്തിരുന്ന ജെപി നദ്ദയെയും നിതിൻ ഗഡ്കരിയെയും അഭിവാദ്യം ചെയ്തു. ഈ സമയത്താണ് അമിത് ഷാ […]
ബിജെപിയിൽ നിന്ന് ആരെല്ലാം മന്ത്രിമാരാകും എന്നീ ചർച്ചകളാണ് ഇപ്പോൾ എൻഡിഎയിൽ പുരോഗമിക്കുന്നത്. വിലപേശാൻ സാധ്യതയുള്ള ടിഡിപിയെയും ജെഡിയുവിനെയും അനുനയിപ്പിക്കുകയാണ് ബിജെപിയുടെ പ്രധാന വെല്ലുവിളി. മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ ഘടകകക്ഷികളുമായി ഇന്ന് തന്നെ ചർച്ച പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. (Nirmala Sitharaman and Amit Shah may continue in the cabinet) സർക്കാർ രൂപീകരണ നീക്കങ്ങൾക്ക് തത്കാലം പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഉയരില്ലെന്ന് ഉറപ്പായതോടെ, ബിജെപി മന്ത്രിമാർ ആരൊക്കെയെന്ന് നിശ്ചയിക്കേണ്ട കടമയിലേക്കാണ് നീങ്ങേണ്ടത്. സഖ്യകക്ഷികളുമായുള്ള […]
ന്യൂഡൽഹി: നരേന്ദ്ര മോദിയ്ക്ക് 75 വയസ്സ് തികയുന്നതോടെ അമിത് ഷാ അടുത്ത പ്രധാനമന്ത്രി ആകുമെന്ന് ആവർത്തിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എന്നാൽ 75 വയസ്സു തികഞ്ഞാൽ താൻ വിരമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും തുറന്നുപറയില്ലെന്നും കെജ്‌രിവാൾ പറഞ്ഞു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 75 വയസ്സ് തികഞ്ഞാൽ മോദി വിരമിക്കുമെന്ന തന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി അമിത് ഷായും മറ്റുനേതാക്കളും രംഗത്തെത്തിയെങ്കിലും ഇതേക്കുറിച്ച് മോദി ഒരക്ഷരം മിണ്ടിയില്ലെന്നും […]
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്നും ബംഗാളിൽ 30 സീറ്റെങ്കിലും നേടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. എൻഡിഎ സംഖ്യം 400 സീറ്റ് കടക്കും. ബംഗാളിൽ 30 സീറ്റെങ്കിലും നേടും. ബിഹാറിൽ 2019-ലേതിനു സമാനമായിരിക്കും തങ്ങളുടെ സീറ്റ് നില. ഒഡീഷയിൽ 16 വരെയോ അതിനും മുകളിലോ സീറ്റ് നേടിയേക്കാം. തെലങ്കാനയിൽ 10-12നും ഇടയിലാകും സീറ്റുനില. ആന്ധ്ര […]
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്റർ പറന്നുയരുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞെന്ന വാർത്ത വ്യാജമെന്ന് കേന്ദ്ര സർക്കാർ. ഇന്ന് ഉച്ചയ്ക്ക് ബീഹാറിലെ ബെഗുസാരായിയിൽ അമിത് ഷാ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിൻ്റെ ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത. സംഭവത്തിൻ്റെ വീഡിയോ പോലും വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പറന്നുയരുന്നതിനിടെ ഹെലികോപ്റ്റർ ആടിയുലയുന്നതും പിന്നീട് നിലത്തു തൊടുന്നതും വീഡിയോയിൽ കാണാം. പൈലറ്റ് ഹെലികോപ്റ്ററിൻ്റെ നിയന്ത്രണം വീണ്ടെടുത്ത് ടേക്ക് ഓഫ് ചെയ്യുന്നതും വീഡിയോയിൽ കാണാം. എന്നാൽ, ഇത്തരമൊരു സംഭവം […]
© Copyright News4media 2024. Designed and Developed by Horizon Digital