web analytics

സമ്പന്നരുടെ പട്ടികയിൽ സഞ്ജു സാംസൺ ഉൾപ്പെടെ 5 ഇന്ത്യൻ താരങ്ങൾ; ഈ ലോകകപ്പിലെ കോടീശ്വരൻമാർ; പട്ടിക ഇങ്ങനെ

സമ്പന്നരുടെ പട്ടികയിൽ സഞ്ജു സാംസൺ ഉൾപ്പെടെ 5 ഇന്ത്യൻ താരങ്ങൾ; ഈ ലോകകപ്പിലെ കോടീശ്വരൻമാർ; പട്ടിക ഇങ്ങനെ

മുംബൈ ∙ കായിക ടൂർണമെന്റുകൾ ഇന്ന് വിനോദമേഖലയെ മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെയും ശക്തമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയിൽ പ്രത്യേകിച്ച് ക്രിക്കറ്റ് ഒരു കളിയിലുപരി വലിയ വ്യവസായമാണ്.

ക്രിക്കറ്റ് താരങ്ങൾ വൻ വരുമാനത്തിലൂടെ കോടീശ്വരന്മാരായി മാറുന്നതും സാധാരണ കാഴ്ചയായി.

വിരാട് കോലിയും രോഹിത് ശർമയും ട്വന്റി20 ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷമുള്ള ആദ്യ ലോകകപ്പ് ടൂർണമെന്റാണ് ഇത്തവണ നടക്കുന്നത്.

മത്സരങ്ങളുടെ ആവേശത്തിനൊപ്പം സാമ്പത്തിക സമൃദ്ധിയിലും റെക്കോർഡുകൾ സൃഷ്ടിച്ച നിരവധി താരങ്ങളും ഈ ലോകകപ്പിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യൻ ടീമിൽ നിന്നു തന്നെ അഞ്ച് താരങ്ങൾ ടോപ് 10 കോടീശ്വര പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണും ഇതിലുണ്ട്.

ട്വന്റി20 ലോകകപ്പിലെ ടോപ് 10 അതിസമ്പന്ന താരങ്ങൾ:

  1. മാർക്കസ് സ്റ്റോയ്നിസ് (ഓസ്ട്രേലിയ) – ₹45.7 കോടി
    സ്ഥിരതയാർന്ന പ്രകടനവും ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ശക്തമായ സാന്നിധ്യവുമാണ് സ്റ്റോയ്നിസിനെ സാമ്പത്തികമായി മുന്നിലെത്തിച്ചത്.
  2. ടിം ഡേവിഡ് (ഓസ്ട്രേലിയ) – ₹49.8 കോടി
    വിവിധ രാജ്യങ്ങളിലെ ട്വന്റി20 ലീഗുകളിൽ നിന്നുള്ള വരുമാനമാണ് ടിം ഡേവിഡിനെ ഈ പട്ടികയിലെത്തിച്ചത്.
  3. സഞ്ജു സാംസൺ (ഇന്ത്യ) – ₹53.9 കോടി
    മലയാളി താരം സഞ്ജു സാംസൺ പട്ടികയിൽ എട്ടാം സ്ഥാനത്ത്. ഐപിഎലിലെ വമ്പൻ കരാറും ആരാധക പിന്തുണയും സഞ്ജുവിന്റെ ആസ്തി ഉയർത്തി.
  4. ഇഷാൻ കിഷൻ (ഇന്ത്യ) – ₹58.1 കോടി
    ഐപിഎൽ പ്രകടനങ്ങളും വെടിക്കെട്ട് ബാറ്റിങ്ങുമാണ് ഇഷാൻ കിഷനെ കോടീശ്വര പട്ടികയിൽ എത്തിച്ചത്.
  5. സൂര്യകുമാർ യാദവ് (ഇന്ത്യ) – ₹66.4 കോടി
    ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റനും ലോക ക്രിക്കറ്റിലെ വാണിജ്യ ബ്രാൻഡുമായ സൂര്യകുമാർ യാദവ് ആറാം സ്ഥാനത്ത്.
  6. ക്വിന്റൻ ഡി കോക്ക് (ദക്ഷിണാഫ്രിക്ക) – ₹66.4 കോടി
    വിരമിക്കൽ പിൻവലിച്ച് ലോകകപ്പിലെത്തിയ ഡി കോക്ക് ഐപിഎൽ ഉൾപ്പെടെയുള്ള ലീഗുകളിൽ നിന്നാണ് വലിയ വരുമാനം കണ്ടെത്തിയത്.
  7. ജസ്പ്രീത് ബുമ്ര (ഇന്ത്യ) – ₹74.7 കോടി
    ലോകത്തിലെ മികച്ച പേസ് ബോളർമാരിലൊരാളായ ബുമ്രയുടെ പ്രധാന വരുമാന മാർഗങ്ങൾ ഐപിഎലും ബ്രാൻഡ് എൻഡോഴ്സ്മെന്റുകളുമാണ്.
  8. ജോസ് ബട്‌ലർ (ഇംഗ്ലണ്ട്) – ₹83 കോടി
    ആഗോള ട്വന്റി20 ലീഗുകളിലെ സ്ഥിരം സാന്നിധ്യം ബട്‌ലറെ വൻ വിപണി മൂല്യമുള്ള താരമാക്കി.
  9. ഹാർദിക് പാണ്ഡ്യ (ഇന്ത്യ) – ₹91.3 കോടി
    ഐപിഎൽ നായകസ്ഥാനവും പരസ്യ കരാറുകളും ഹാർദിക്കിനെ ഇന്ത്യയിലെ ഏറ്റവും സമ്പന്ന താരങ്ങളിലൊരാളാക്കി.
  10. ഗ്ലെൻ മാക്‌സ്‌വെൽ (ഓസ്ട്രേലിയ) – ₹116.2 കോടി
    നൂറു കോടി ക്ലബ്ബിൽ ഇടംപിടിച്ച ഏക താരം. ഐപിഎലും ആഗോള ലീഗുകളും മാക്‌സ്‌വെല്ലിന്റെ സമ്പത്ത് കുതിപ്പിന് കാരണമായി.

English Summary

Cricket is not just a sport but a major economic force in India. The upcoming T20 World Cup features several financially successful players, with five Indians making it to the top 10 richest cricketers list. Australian all-rounder Glenn Maxwell tops the chart with a net worth of ₹116.2 crore, followed by Hardik Pandya and Jos Buttler. Malayalam star Sanju Samson also features among the elite, highlighting the strong commercial value of modern T20 cricket.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ കേസ്

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ...

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ തിരുവനന്തപുരം:...

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ...

Related Articles

Popular Categories

spot_imgspot_img