പുതിയ പൊലീസ് മേധാവി ആര്? സസ്പെൻസ് തുടരുന്നു

തിരുവനന്തപുരം: പുതിയ പൊലീസ് മേധാവി ആരാവുമെന്നതിൽ സസ്പെൻസ്. മൂന്നംഗ ചുരുക്കപ്പട്ടിക തയ്യാറാക്കാനുള്ള യു.പി.എസ്.സിയുടെ പ്രത്യേക യോഗം 26ന് ഡൽഹിയിൽ ചേരുന്നുണ്ട്.

യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ഡിജിപി, ചീഫ്സെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി എന്നിവരുടെ സമിതിയാണ് മൂന്നംഗ ചുരുക്കപ്പട്ടികയുണ്ടാക്കുന്നത്.

ഇതിലൊരാളെ സംസ്ഥാന സർക്കാരിന് നിയമിക്കാം. നിലവിലെ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി ഈ മാസം 30ന് കഴിയും.

നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആർ.അജിത്കുമാർ എന്നിവരുടെ പേരുകൾ കേരള കേന്ദ്രത്തിനയച്ചിട്ടുണ്ട്.

സീനിയോരിറ്റി പരിഗണിച്ച് ആദ്യ മൂന്നു പേരെയാണ് സാധാരണഗതിയിൽ ചുരുക്കപ്പട്ടികയിലുൾപ്പെടുത്തുക.

അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയുന്നതിൽ ഗുരുതര വീഴ്ച വരുത്തിയതിന് കേരളാ കേഡറിലേക്ക് തിരിച്ചയച്ച നിതിൻ അഗർവാളിനെ യു.പി.എസ്.സി ഒഴിവാക്കിയാൽ വിജിലൻസ് മേധാവി മനോജ് എബ്രഹാം പട്ടികയിൽ ഇടം പിടിക്കും. ഐ.ബി റിപ്പോർട്ടു കൂടി പരിഗണിച്ചാവും തീരുമാനം.

English Summary:
Suspense continues over who will be the new Police Chief. A special meeting of the UPSC to prepare a three-member shortlist is scheduled to be held in Delhi on the 26th.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ അടക്കയാണേൽ മടിയിൽ വെക്കാം എന്ന പഴമൊഴിയെ തിരുത്തുന്നതാണ്...

നിയമസഭയ്ക്കുള്ളിൽ ‘റമ്മി’ കളിച്ച് മന്ത്രി

നിയമസഭയ്ക്കുള്ളിൽ റമ്മി കളിച്ച് മന്ത്രി മുംബൈ: നിയമസഭയ്ക്കുള്ളിൽ റമ്മി കളിക്കുന്ന മന്ത്രിയുടെ വീഡിയോ...

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും ആലപ്പുഴ: കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും താൻ പറയാനുള്ളത്...

രോഗി മരിച്ച സംഭവത്തിൽ കേസ്

രോഗി മരിച്ച സംഭവത്തിൽ കേസ് തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്ന്...

വെളിച്ചെണ്ണയിൽ അമിതലാഭം നേടാൻ തിരിമറികൾ

വെളിച്ചെണ്ണയിൽ അമിതലാഭം നേടാൻ തിരിമറികൾ സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിക്കുന്നു. വില കുത്തനെ...

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക്

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക് തിരുവനന്തപുരം: സംസ്ഥാനത്ത് പതിവുപോലെ ഇത്തവണയും ഓണത്തിന് മഞ്ഞ...

Related Articles

Popular Categories

spot_imgspot_img