തൃശൂരിൽ കോഴിക്കടയിൽ നിന്നും വാഹനവും പണവും മോഷ്ടിച്ച് കടന്നു; പ്രതികൾ അറസ്റ്റിൽ
തൃശൂർ കൊട്ടേക്കാട് പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാളിൽ നിന്നും പണവും സ്ഥാപനത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ബൊലെറോ പിക്ക് അപ് വാനും മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.
പ്രതികളായ കൊരട്ടിക്കര സ്വദേശിയായ പുലിക്കോട്ടിൽ വീട്ടിൽ മനേഷ് (36), പെരുമ്പിലാവ് സ്വദേശിയായ കഴുങ്കിലവളപ്പിൽ വീട്ടിൽ ഹാരിസ് (31) എന്നിവരെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി ഒൻപതിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 1600 രൂപയും പിക്ക് അപ് വാനും മോഷണം പോയതിനെ തുടർന്ന് വിയ്യൂർ പോലീസ് സ്റ്റേഷനിൽ മുണ്ടൂർ ആണ്ടപറമ്പ് സ്വദേശി പരാതി നൽകുകയും പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തുടർന്നുള്ള വിശദമായ അന്വേഷണത്തിൽ വാഹനം മരത്താക്കരയിൽ നിന്നും കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ സ്ഥാപനത്തിലെ ഡ്രൈവറായ മനീഷിനെ പിടികൂടുകയും പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും സഹായിയായ ഹാരിസിനേയും പിടികൂടുകയായിരുന്നു.
ഒല്ലൂർ എസിപി എസ് പി സുധീരൻ, എസ് എച് ഒ മിഥുൻ കെ.പി., സബ് ഇൻസ്‌പെക്ടർമാരായ ശിവദാസ് എസ്., രാജൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജോൺസൻ, പ്രദീപ്, മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്…
കർണാടകയിൽ സ്വകാര്യ ആശുപത്രിയുടെ ഗുരുതരമായ അനാസ്ഥ പുറത്ത് വന്നിരിക്കുകയാണ്. മരിച്ചതായി ആശുപത്രി അധികൃതർ പ്രഖ്യാപിച്ച കുഞ്ഞ് സംസ്കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ പെട്ടെന്ന് കരഞ്ഞുണർന്നു.
ചിക്കമഗളൂരുവിലെ ലോകാവലി ഗ്രാമത്തിൽ നിന്നുള്ള ദരിദ്ര ദമ്പതികളുടെ കുഞ്ഞിനെയാണ് സംഭവമുണ്ടായത്.
പനി ബാധിച്ചതിനെ തുടർന്ന് കുഞ്ഞിനെ മാതാപിതാക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മൂന്നു ദിവസം ആശുപത്രിയിൽ കിടത്തി ചികിത്സ നൽകിയെങ്കിലും ആരോഗ്യത്തിൽ പുരോഗതി കാണാത്തതിനാൽ ഡോക്ടർമാർ ഓക്സിജൻ സപ്പോർട്ട് നീക്കം ചെയ്ത് കുട്ടി മരിച്ചുവെന്ന് പ്രഖ്യാപിച്ചു.
തുടർന്ന് മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞ് പെട്ടെന്ന് കരഞ്ഞത്. ആശ്ചര്യവും ഭീതിയും നിറഞ്ഞ മാതാപിതാക്കൾ ഉടൻ തന്നെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് ആംബുലൻസിലൂടെ ഹാസനിലെ എച്ച്‌ഐഎംഎസ് (HIMS) ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുഞ്ഞ് ഐസിയുവിലാണ്, എല്ലാ വിധ ചികിത്സയും നൽകുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവം പുറത്തുവന്നതോടെ ചിക്കമഗളൂരുവിലെ സ്വകാര്യ ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ, കുട്ടിയുടെ മാതാപിതാക്കൾ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.
ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ
പരാതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. ലോകാവലി ഗ്രാമത്തിലെ കാപ്പി എസ്റ്റേറ്റ് തൊഴിലാളികളായ സുപ്രിത് ഹരീഷും ഭാര്യയുമാണ് കുഞ്ഞിന്റെ മാതാപിതാക്കൾ.
“മരിച്ചെന്ന് കരുതി സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടെ പെട്ടെന്ന് കുഞ്ഞ് കരഞ്ഞു, ശ്വസിക്കാൻ തുടങ്ങി. ഉടൻതന്നെ ആശുപത്രിയിലേക്ക് തിരികെ പോയി.
പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഡോക്ടർമാർ ഹാസനിലേക്ക് റഫർ ചെയ്തു,” എന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ഈ സംഭവം ആരോഗ്യ മേഖലയിലെ നിരീക്ഷണ സംവിധാനങ്ങളും, സ്വകാര്യ ആശുപത്രികളുടെ ഉത്തരവാദിത്തബോധവും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ്.