ആലപ്പുഴ: തകഴി കുന്നുമ്മയിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയതായി സംശയിക്കുന്നത്. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Suspected of killing and burying newborn baby in Alappuzha; Two youths are in custody)
കുഞ്ഞിന്റെ അമ്മയുടെ ആണ്‍ സുഹൃത്തിനെയും മറ്റൊരു യുവാവിനെയുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. യുവതി തന്നെയാണ് കുഞ്ഞിന്റെ മൃതദേഹം ആണ്‍ സുഹൃത്തിന് കൈമാറിയത്. ആണ്‍ സുഹൃത്തും ഒപ്പമുള്ള യുവാവും ചേര്‍ന്നാണ് കുഞ്ഞിനെ കുഴിച്ചുമൂടിയതെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു.