കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കുടക് സ്വദേശിയായ യുവാവാണ് സംഭവത്തിലെ പ്രതിയെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രതിയുടെ സിസിടിവി ദൃശ്യം ശ്രദ്ധയിൽപെട്ട ബന്ധുവാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തയാൾ പ്രതിയല്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Read More: എങ്ങോട്ടാണ് പൊന്നേ കുതിക്കുന്നത്? വീണ്ടും റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില; ഇന്നത്തെ വില ഇങ്ങനെ
Read More: കുട്ടികള്‍ക്ക് സുരക്ഷിത യാത്ര; സ്‌കൂൾ വാഹനങ്ങൾക്ക് നിദേശങ്ങളുമായി എംവിഡി, നിദേശങ്ങൾ ഇതൊക്കെ