തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂറിൽ കേരളത്തിൽ യുഡിഎഫ് 12 ഇടത്തും എൽഡിഎഫ് ആറിടത്തും എൻഡിഎ രണ്ടിടത്തും മുന്നിൽ. ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കുന്ന തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ ലീഡ് 3000 കടന്നു. വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂർ പിന്നിട്ടപ്പോഴാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്.
ഇടുക്കിയിലും കൊല്ലത്തും യുഡിഎഫ് സ്ഥാനാർഥികൾ 10000ൽപ്പരം വോട്ടിന് മുന്നിട്ട് നിൽക്കുകയാണ്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കൊല്ലത്ത് എൻ കെ പ്രേമചന്ദ്രനുമാണ് യുഡിഎഫ് സ്ഥാനാർഥികൾ. ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎ മുന്നിൽ. 543 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 294 ഇടത്താണ് എൻഡിഎ മുന്നിട്ടുനിൽക്കുന്നത്.
ഇന്ത്യ സഖ്യം ഭേദപ്പെട്ട പോരാട്ടമാണ് കാഴ്ച വെയ്ക്കുന്നത്. 192 ഇടത്താണ് ലീഡ് ചെയ്യുന്നത് ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനും കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രനും വൻമുന്നേറ്റം. ഇരുവരുടെയും ലീഡ് പതിനായിരം കടന്നു
ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂറിൽ യുഡിഎഫ് 12 ഇടത്തും എൽഡിഎഫ് ആറിടത്തും എൻഡിഎ രണ്ടിടത്തും മുന്നിൽ. എൻഡിഎ ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് ലീഡ‍് ചെയ്യുന്നത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനുമാണ് എൻഡിഎ സ്ഥാനാർഥികൾ.