ധീര വീര സുരേഷ് ഗോപി… ധീരതയോടെ നയിച്ചോളൂ… മുദ്രാവാക്യംവിളികളുമായി അണികൾ; ഇത്രത്തോളം സഹായിച്ചതിന് നന്ദിയെന്ന് മാത്രം മാധ്യമങ്ങളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി
തൃശൂർ: വോട്ടർ പട്ടികയിലെ ക്രമക്കേട്, കന്യാസ്ത്രീകളുടെ അറസ്റ്റ്, എംപിയുടെ ഓഫീസിനു നേരെ കരി ഓയിൽ പ്രതിഷേധം, സിപിഎം-ബിജെപി സംഘർഷം… വിവാദങ്ങളുടെ നടുവിൽ 27 ദിവസത്തിന് ശേഷം തൃശൂർ മണ്ഡലത്തിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലർച്ചെ 2.30-ഓടെ ദില്ലിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ സുരേഷ് ഗോപി, 5.15-ന് വന്ദേഭാരത് എക്സ്പ്രസിൽ കയറി രാവിലെ തൃശൂരിലെത്തി. എംപിക്കായി ബിജെപി പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയത്. “ധീര വീര സുരേഷ് ഗോപി ധീരതയോടെ നയിച്ചോളൂ” എന്ന മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ ആവേശം നിറച്ചു.
ആദ്യ സന്ദർശനം ആശുപത്രിയിൽ
എംപിയുടെ ക്യാമ്പ് ഓഫീസിനു നേരെയുണ്ടായ കരി ഓയിൽ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവർത്തകർ ചികിത്സയിലിരിക്കുന്ന അശ്വിനി ആശുപത്രിയിലേക്കാണ് സുരേഷ് ഗോപി ആദ്യം പോയത്. പരിക്കേറ്റ പ്രവർത്തകരെ കണ്ടുമുട്ടി ആശ്വസിപ്പിച്ചു. അശ്വിനി ആശുപത്രിയിലെത്തിയാണ് ഇവരെ കാണ്ടത്. തുടർന്ന് എംപി ഓഫീസിലേക്ക് പോകും. കേന്ദ്രമന്ത്രിക്കായി പോലീസും കേന്ദ്രസേനയും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
മാധ്യമങ്ങളോട് മൗനം
തൃശൂരിലെത്തിയിട്ടും മാധ്യമങ്ങളെ കാണാൻ മന്ത്രി തയ്യാറായില്ല. “ഇത്രത്തോളം സഹായിച്ചതിന് നന്ദി” എന്നൊരു വാചകമൊഴികെ, ചോദ്യങ്ങൾക്ക് പ്രതികരണം ഇല്ല. പുലർച്ചെ തിരുവനന്തപുരത്ത് എത്തിയപ്പോഴും, വന്ദേഭാരത്തിൽ എത്തിയപ്പോഴും, ഒരേ നിലപാട് തുടരുകയായിരുന്നു. സംസാരിച്ചത് ബിജെപി പ്രവർത്തകരോടു മാത്രം. തൃശൂരിൽ എത്തിയിട്ടും മൗനം തുടരുകയാണ് അദ്ദേഹം. ആവർത്തിച്ച് പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന് മാത്രമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. പുലർച്ചെ തിരുവനന്തപുരത്ത് എത്തിയപ്പോഴും ഇതേ നിലപാടിൽ തന്നെയായിരുന്നു സുരേഷ് ഗോപി. വന്ദേഭാരതിൽ വന്നിറങ്ങിയപ്പോഴും അവിടെ വച്ച് മാധ്യമങ്ങൾ ആരാഞ്ഞപ്പോൾ ഒന്നും മിണ്ടിയല്ല. കാറിൽ കയറി വേഗത്തിൽ പോവുകയാണ് ചെയ്തത്.
വിവാദങ്ങളുടെ പശ്ചാത്തലം
വോട്ടർ പട്ടിക ക്രമക്കേട്: സുരേഷ് ഗോപിയുടെ സഹോദരന്റെയും ഡ്രൈവറുടെയും വോട്ട് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ആരോപണം.
കന്യാസ്ത്രീകളുടെ അറസ്റ്റ്: സംസ്ഥാനത്ത് പ്രതിഷേധങ്ങൾക്ക് വഴിവെച്ച സംഭവം.
കരി ഓയിൽ ആക്രമണം: സിപിഎം പ്രവർത്തകർ ചേരൂരിലെ എംപി ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിക്കുകയും ചെരിപ്പുമാല തൂക്കുകയും ചെയ്തു.
സിപിഎം-ബിജെപി സംഘർഷം: സിപിഎം മാർച്ചിന് മറുപടിയായി ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്കു നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ സംഘർഷം.
രാഷ്ട്രീയ പ്രതികരണങ്ങൾ
ബിജെപി വോട്ടർ പട്ടിക ക്രമക്കേട് ആരോപണം തള്ളി. സിപിഎം ആക്രമണം ശക്തമായി വിമർശിച്ചു. സംഭവം നടന്നതിന് പിന്നാലെ, ബിജെപി സംസ്ഥാനവ്യാപക പ്രതിഷേധം ഇന്ന് സംഘടിപ്പിക്കുന്നു. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശ്ശൂരിൽ എത്തിയത്. പിന്നീട് കേരളത്തിൽ നടന്ന എല്ലാ വിഷയത്തിലും മൗനത്തിലായിരുന്നു സുരേഷ് ഗോപി.എംപിയെ കാണാൻ ഇല്ലെന്ന് ആരോപിച്ച് പോലീസിൽ അടക്കം പരാതി ലഭിച്ചിരുന്നു.
ഡൽഹിയിലും തിരുവനന്തപുരത്തും മാധ്യമപ്രവർത്തകർ സമീപിച്ചെങ്കിലും പ്രതികരിക്കാൻ തയാറായില്ല. തൃശൂരിലെ മണ്ണിൽ എത്തിയപ്പോഴും നോ കമന്റ്‌സ് എന്ന നിലപാടിൽ തന്നെയായിരുന്നു. ഇന്ന് സുരേഷ് ഗോപി മൗനം വെടിയുമോ എന്നാണ് ഇനി അറിയേണ്ടത്. പ്രതികരണം ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്.
പോലീസ് നടപടി
സംഘർഷവുമായി ബന്ധപ്പെട്ട് 70 പേരെതിരെ കേസെടുത്തു. 40 പേർ ബിജെപി പ്രവർത്തകരും 30 പേർ സിപിഎം പ്രവർത്തകരുമാണ്.
സുരക്ഷ കർശനമാക്കി
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, തൃശൂരിൽ കേന്ദ്രമന്ത്രിക്ക് പോലീസ്, കേന്ദ്രസേന സംയുക്തമായി കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ENGLISH SUMMARY:
Suresh Gopi visits Thrissur after 27 days amid black oil protest, voter list row and CPM-BJP clash. BJP, CPM hold statewide protests.