ന്യൂഡൽഹി: സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി സ്ഥാനം ഒഴിയുമെന്ന് സൂചന. സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ്ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുണ്ടെന്നും സൂചനയുണ്ട്.(Suresh gopi is likely to resigned from the post of union minister)
ക്യാബിനെറ്റ് പദവിയോ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിസ്ഥാനമോ സുരേഷ് ഗോപിക്ക് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വൈകാതെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിനിമ ചെയ്തേ മതിയാകൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഡൽഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചപ്പോൾ സിനിമകൾക്ക് കരാറിൽ ഏർപ്പെട്ട കാര്യം സുരേഷ്ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്ര ചരിത്രം പ്രമേയമാകുന്ന ചിത്രം ഉൾപ്പെടെ 4 ചിത്രങ്ങളിൽ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് സുരേഷ് ഗോപി. സിനിമകൾ മുടങ്ങിയാൽ അണിയറ പ്രവർത്തകർ പ്രതിസന്ധിയിലാകുമെന്നും സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. താൻ കേരളത്തിനു വേണ്ടിയും തമിഴ്നാടിനും വേണ്ടിയാണ് നില കൊള്ളുന്നതെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.
Read Also: കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിലെ എല്‍ ഡി എഫിനും ഒരു മന്ത്രി: പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍