web analytics

അധിക്ഷേപിച്ചയാളുടെ മുഖം വെളിപ്പെടുത്തി സുപ്രിയ മേനോൻ

അധിക്ഷേപിച്ചയാളുടെ മുഖം വെളിപ്പെടുത്തി സുപ്രിയ മേനോൻ

കൊച്ചി: നിരന്തരമായി സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നയാളെ തുറന്നുകാട്ടി നടൻ പൃഥ്വിരാജിന്റെ ഭാര്യയും പ്രശസ്ത നിർമ്മാതാവുമായ സുപ്രിയ മേനോൻ. ഫേക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് തന്നെ ലക്ഷ്യമാക്കി സംഘടിത ആക്രമണമാണ് ക്രിസ്റ്റീന എൽദോ എന്ന ഐഡിയിലൂടെ നടന്നതെന്നാണ് സുപ്രിയയുടെ വെളിപ്പെടുത്തൽ. ക്രിസ്റ്റീനയുടെ ഫോട്ടോയും വിവരങ്ങളും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച സുപ്രിയ, ഈ വനിതയെ കുറിച്ച് വർഷങ്ങൾക്കുമുമ്പേ അറിയാമായിരുന്നുവെന്നും, അവർക്ക് ഒരു ചെറിയ മകനുള്ളത് കൊണ്ടാണ് മുമ്പ് നിയമ നടപടി സ്വീകരിക്കാതെ വിട്ടതാണെന്നും വ്യക്തമാക്കി.

‘ഇത് ക്രിസ്റ്റീന എൽദോ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടിലെല്ലാം മോശമായ കമന്റ് ചെയ്യുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇവർ നിരന്തരം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയും അത് വഴി പോസ്റ്റുകൾ ഇടുകയും ഞാൻ അവരെ കണ്ടെത്തി ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നത് ഒരു സ്ഥിരം പരിപാടിയാണ്. വർഷങ്ങൾക്ക് മുൻപ് ഇവർ ആരാണെന്ന് ഞാൻ കണ്ടെത്തിയിരുന്നു. പക്ഷെ അവർ ഒരു ചെറിയ മകനുള്ളതിനാൽ പരാതിപ്പെടേണ്ട എന്ന് കരുതി വിട്ടു. ഇവർ ഇപ്പോൾ ഇട്ടിരിക്കുന്ന ഫിൽറ്റർ പോലും 2018 മുതൽ ഇവർ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന വെറുപ്പും എനിക്ക് നേരെ തുപ്പുന്ന വൃത്തികേടും മറയ്ക്കാൻ കഴിയില്ല’, സുപ്രിയ ഇൻസ്റ്റയിൽ കുറിച്ചു.

2023ൽ മറ്റൊരു സൈബർ അധിക്ഷേപകാരിയെ കണ്ടെത്തിയിരുന്നു., ആ വ്യക്തി ഒരു നഴ്സ് ആയിരുന്നുവെന്നും അതിനൊപ്പം ഒരു നിയമനടപടി സ്വീകരിച്ചിരുന്നുവെന്നും സുപ്രിയ വ്യക്തമാക്കിയിരുന്നു. ഇനിയൊരു ശല്യം സഹിക്കാനാകില്ലെന്നും, ഇത്തവണ നിലപാട് കടുപ്പിക്കാനാണ് തീരുമാനം എന്നും സുചിപ്പിച്ചു. ഈ സംഭവത്തിൻറെ പശ്ചാത്തലത്തിൽ സൈബർ ബുള്ളിയിംഗിനെതിരായ ശക്തമായ നടപടി ആവശ്യപ്പെട്ട് പിന്തുണയും വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുകയാണ്.

ഇപ്പോഴും അച്ഛന്റെ നമ്പർ എന്റെ സ്പീഡ് ഡയലിലുണ്ട്, ഡാഡിയോട് സംസാരിക്കുന്നത് എനിക്ക് മിസ് ചെയ്യുന്നു…ഡാഡിയുടെ മണം എങ്ങനെയായിരുന്നുവെന്ന് ഞാൻ മറക്കുമോ എന്ന് ഇടയ്ക്ക് ഭയം തോന്നും…വികാരനിർഭരമായ കുറിപ്പുമായി സുപ്രിയ മേനോൻ

മലയാള സിനിമയിലെ എണ്ണംപറഞ്ഞ നിർമാതാക്കളിൽ ഒരാളാണ് സുപ്രിയ മേനോൻ. മാധ്യമ പ്രവർത്തകയായിരുന്ന സുപ്രിയ പൃഥ്വിരാജിന്റെ ഭാര്യയാകുന്നതോടെയാണ് സിനിമാ മേഖലയിലേക്ക് കാലെടുത്തു വെക്കുന്നത്. പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി തന്റേതായ വ്യക്തിത്വം അടയാളപ്പെടുത്തിയ വ്യക്തിയാണ് സുപ്രിയ. തന്റെ കാഴ്ചപ്പാടുകളിൽ സുപ്രിയയ്ക്കുള്ള വ്യക്തത അവരുടെ അഭിമുഖങ്ങളിൽ നിന്നും വ്യക്തമാണ്. അതുകൊണ്ടുതന്നെ സുപ്രിയയുടെ നിലപാടുകളും കാഴ്ചപ്പാടുകളുമെല്ലാം ചർച്ചയാകാറുണ്ട്. സുപ്രിയയുടെ അഭിമുഖങ്ങൾക്കും ആരാധകരുണ്ട്.

ഇപ്പോഴിതാ അച്ഛന്റെ മൂന്നാം ചരമവാർഷികത്തിൽ വികാരനിർഭരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് സുപ്രിയ മേനോൻ. അച്ഛനെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്നാണ് സുപ്രിയ കുറിച്ചത്. അച്ഛനെ ഫോൺ വിളിച്ച് സംസാരിക്കുന്നത് മിസ് ചെയ്യുന്നുണ്ട്. അച്ഛന്റെ മണവും സ്പർശവുമെല്ലാം താൻ മറന്നു പോകുമോ എന്ന് പേടിയുണ്ടെന്നും സുപ്രിയ കൂട്ടിച്ചേർത്തു. 2021ാണ് സുപ്രിയ മേനോന്റെ അച്ഛൻ വിജയകുമാർ മേനോൻ അന്തരിച്ചത്. അന്നു മുതൽ അച്ഛനൊപ്പമുള്ള ഓർമകൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

അച്ഛൻ ഞങ്ങളെ വിട്ടുപോയിട്ട് മൂന്നു വർഷമായി. പക്ഷേ അങ്ങയെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. ഡാഡിയോട് സംസാരിക്കുന്നത് എനിക്ക് മിസ് ചെയ്യുന്നു. ചെറിയ കാര്യങ്ങൾ പോലും പറയാൻ ഫോണെടുത്ത് ഡാഡിയെ വിളിക്കുന്നത് മിസ് ചെയ്യുന്നു. ഇപ്പോഴും അച്ഛന്റെ നമ്പർ എന്റെ സ്പീഡ് ഡയലിലുണ്ട്.

എനിക്ക് അത് ഡിലീറ്റ് ചെയ്യാൻ പറ്റുന്നില്ല. ഒരുപാട് കാര്യങ്ങൾ ഞാൻ ഡാഡിയെ മിസ്സ് ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഞങ്ങളോടുള്ള കരുതൽ കാണിക്കുന്നതിന് ഡാഡിക്ക് തന്റേതായ രീതികളുണ്ടായിരുന്നു. എവിടേക്കെങ്കിലും പോയാൽ ഞാൻ അവിടെ എത്തിയോ, എന്തെങ്കിലും കഴിച്ചോ എന്നൊക്കെ വിളിച്ചു ചോദിക്കും. ആ സമയത്ത്, ഞാൻ വലുതായെന്നും ഞാനെല്ലാം സ്വന്തമായി ചെയ്യാറായെന്നുമൊക്കെയാണ് ഞാൻ പറഞ്ഞിരുന്നത്. ഇപ്പോൾ അങ്ങനെയൊരു ഫോൺ കോൾ കിട്ടാൻ എന്റെ എല്ലാം നൽകാൻ ഞാൻ തയാറാണ്.

ഡാഡിയുടെ മണം എങ്ങനെയായിരുന്നുവെന്ന് ഞാൻ മറക്കുമോ എന്ന് ഇടയ്ക്ക് ഭയം തോന്നും. അതുപോലെ ഞാൻ തൊടുന്നത് എങ്ങനെയാണ് ഡാഡി അറിയുന്നതെന്നും ഡാഡിയുടെ തഴമ്പുള്ള കൈകൾ എന്നെ പിടിക്കുന്ന ഓർമകളും എനിക്ക് നഷ്ടമാകുമോ എന്നു തോന്നും. ഡാഡി, താങ്കൾ എനിക്ക് തന്ന സ്‌നേഹത്തിന്റെ അടുത്തുപോലുമെത്താൻ ആർക്കും സാധിക്കില്ല. ഞാനെപ്പോഴും ഡാഡിയെ മിസ് ചെയ്യും.

ENGLISH SUMMARY:

Supriya Menon, wife of actor Prithviraj, reveals ongoing cyberbullying by a fake account named Christena Eldo. She shares the identity and details of the person behind repeated online abuse.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് ‘വാക്കയിൽ അക്ബർ’ ഒടുവിൽ കുടുങ്ങി!

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് 'വാക്കയിൽ അക്ബർ'...

“സർക്കാർ പരാജയം”, പിണറായി ബി ടീം; മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

“സർക്കാർ പരാജയം”, പിണറായി ബി ടീം;മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ്...

ആത്മീയതയുടെ 65 വർഷങ്ങൾ; കോട്ടയം ഏറ്റുമാനൂർ കുരിശുമലയിൽ കുരിശ് സ്ഥാപിച്ചതിന്റെ 65-ാം വാർഷികവും ദുഃഖവെള്ളി ആചരണവും

കോട്ടയം ഏറ്റുമാനൂർ കുരിശുമലയിൽ കുരിശ് സ്ഥാപിച്ചതിന്റെ 65-ാം വാർഷികത്തിൽ ദുഃഖവെള്ളി...

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട യുഎഇയിലെ ആരോഗ്യ...

ദളപതിക്ക് തലവേദന! ടിവികെ സ്ഥാനാർഥികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ

ദളപതിക്ക് തലവേദന! ടിവികെ സ്ഥാനാർഥികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ചെന്നൈ: നടൻ വിജയിയുടെ രാഷ്ട്രീയ...

സൗഹൃദത്തിന്റെ ‘ആരംഭം’; സരിതയെയും ഖുശ്‌ബുവിന്റെ മകളെയും ചേർത്തുപിടിച്ച് സുചിത്ര മോഹൻലാൽ!

മലയാള സിനിമാ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടായിരുന്നു ആ സർപ്രൈസ് സന്ദർശനം. തൃശൂരിലെ...

Related Articles

Popular Categories

spot_imgspot_img