web analytics

വഖഫ് നിയമ ഭേദഗതി; ഹർജികൾ സുപ്രീം കോടതി ഇന്ന്പരിഗണിക്കും

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന്പരിഗണിക്കും.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി പരി​ഗണിക്കുന്നത്.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നാ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ വിശ്വനാഥൻ എന്നിവരാണ് ചീഫ് ജസ്റ്റിസിന് പുറമേ ബെഞ്ചിലെ മറ്റ് അംഗങ്ങൾ. നിലവിൽ 65 ഓളം ഹർജികളാണ് കോടതിക്കും മുമ്പാകെയുള്ളത്.

വെല്ലൂർ ജില്ലയിലെ 150 കുടുംബങ്ങൾക്ക് വഖഫ് ബോർഡിൻറെ നോട്ടീസ്; ഭൂമി വഖഫിന്റേതാണെന്നും താമസക്കാർ വാടക നൽകണമെന്നും ആവശ്യമെന്ന് റിപ്പോർട്ട്

ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് വെല്ലൂർ ജില്ലയിലെ കാട്ടുകൊലൈ ഗ്രാമത്തിലുള്ള 150 കുടുംബങ്ങൾക്ക് വഖഫ് ബോർഡിൻറെ നോട്ടീസ്. കാട്ടുകൊലൈയിലെ ഭൂമി പ്രാദേശിക ദർഗയുടേതാണെന്ന് അവകാശപ്പെട്ട് എഫ് സയ്യിദ് സദ്ദാം ആണ് നോട്ടീസ് അയച്ചത്. സർവേ നമ്പർ 362 ൽ രജിസ്റ്റർ ചെയ്ത വഖഫ് ഭൂമി കയ്യേറിയതായി അവകാശപ്പെട്ട് സദ്ദാം ബാലാജി എന്ന വ്യക്തിക്ക് അയച്ച നോട്ടീസാണ് പുറത്തുവന്നത്.

നോട്ടീസ് പ്രകാരം ബാലാജി, മസ്ജിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു വീടും കടയും നിർമ്മിച്ചിട്ടുണ്ട്. അവിടെ താമസിക്കുന്നവർ പെർമിറ്റ് നേടുകയും, ഭൂമി വാടക നൽകുകയും, വഖഫ് നിയമങ്ങൾ പാലിക്കുകയും വേണം. അല്ലാത്തപക്ഷം നിയമപരമായി അവരെ പുറത്താക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.

2021 ൽ പിതാവിന്റെ മരണശേഷം ദർഗയുടെയും പള്ളിയുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത സയ്യിദ് സദ്ദാം, 1954 മുതൽ ഭൂമി വഖഫ് ബോർഡിന്റേതാണെന്നും അതിനുള്ള രേഖകൾ തന്റെ പക്കലുണ്ടെന്നും വിവരിച്ചിട്ടുണ്ട്.

നോട്ടീസിന് പിന്നാലെ ആശങ്കയിലായ ഗ്രാമവാസികൾക്ക് വേണ്ടി ഇടപെട്ട കോൺഗ്രസ് എം എൽ എ ഹസൻ മൗലാന, വഖഫ് ഭാരവാഹികളുമായി സംസാരിച്ച ശേഷം ആരെയും ഇവിടെ നിന്ന് കുടിയിറക്കില്ലെന്ന ഉറപ്പ് നൽകി. എന്നാൽ, വഖഫ് ബോർഡിന് ഭൂമിയുടെ അവകാശവാദം അനുബന്ധ രേഖകൾ പ്രകാരം തെളിയിക്കാനായാൽ ഗ്രാമവാസികൾ വാടക നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിതാവ് ആ ഭൂമിയിൽ താമസിക്കുന്ന ആളുകളിൽ നിന്ന് വാടക വാങ്ങിയിരുന്നില്ലെന്നും എന്നാൽ ഇനി മുതൽ താമസക്കാർ വാടക നൽകാൻ തയ്യാറാകണമെന്നും സദ്ദാം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് നോട്ടീസുകൾ കൂടി അയയ്ക്കുമെന്നും മറുപടി ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് സദ്ദാം പറയുന്നത്.

150 കുടുംബങ്ങൾക്കും സമാനമായ നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്ന് ഹിന്ദു മുന്നണി ഡിവിഷണൽ സെക്രട്ടറി പ്രവീൺ കുമാർ പറഞ്ഞു. വീടും ഉപജീവനമാർഗവും നഷ്ടപ്പെടുമെന്ന ഭയത്തിലുള്ള ഗ്രാമീണർക്ക് ഔദ്യോഗിക ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ (പട്ടകൾ) നൽകണമെന്ന് അദ്ദേഹം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി മടിക്കേരി (കർണാടക): തടിയന്റമോൾ കർണാടകത്തിലെ...

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി!

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി! ന്യൂഡൽഹി:...

ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്കയിൽ ഭരണം പോയി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കിഴക്കമ്പലം കേന്ദ്രമായി പ്രവർത്തിക്കുന്ന ട്വന്റി...

കേരളം ആരുടെ കൈകളിലേക്ക്? വിധി നിശ്ചയിക്കാൻ ഇനി 72 മണിക്കൂർ;പോരാട്ടം തീപ്പാറുന്ന അവസാന നിമിഷങ്ങൾ!

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചക്രം അടുത്ത അഞ്ച് വർഷം ആര് തിരിക്കും? ആകാംക്ഷയുടെ...

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം ന്യൂഡൽഹി:...

900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി: എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി

എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ...

Related Articles

Popular Categories

spot_imgspot_img