ഡൽഹി: ഡൽഹി വായു മലിനീകരണത്തിൽ സർക്കാരുകൾക്ക് നേരെ സുപ്രീം കോടതിയുടെ വിമർശനം. ഹരിയാന, പഞ്ചാബ് സര്‍ക്കാരുകളെയാണ് സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്. വായു മലിനീകരണത്തിന് കാരണമായ വൈക്കോൽ കത്തിക്കല്‍ തടയാന്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.(Supreme Court criticizes governments over air pollution in Delhi)
ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും കോടതി നിർദേശം നൽകി. വൈക്കോൽ കത്തിക്കല്‍ തടയാൻ വായു ഗുണനിലവാര കമ്മീഷൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മൂന്നുവര്‍ഷമായിട്ടും സംസ്ഥാനങ്ങൾ അവ നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത് രാഷ്ട്രീയ പ്രശ്നമല്ല, രാഷ്ട്രീയ പരിഗണനകളൊന്നും ബാധകമല്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.