വിനായകന് കാക്കകളുമായി ബന്ധമുണ്ട്, മനുഷ്യരുമായി പൊരുത്തപ്പെടില്ല, നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി നേടും

വിനായകന് കാക്കകളുമായി ബന്ധമുണ്ട്, മനുഷ്യരുമായി പൊരുത്തപ്പെടില്ല, നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി നേടും

കൊച്ചി: ഭ്രമയുഗം കണ്ട ശേഷം മമ്മൂട്ടിയ്ക്ക് രോഗാവസ്ഥയുണ്ടാകുമെന്ന് താന്‍ പ്രവചിച്ചതായി പ്രശസ്ത തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ പറഞ്ഞത് നേരത്തെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ നടന്‍ വിനായകനെ പറ്റിയുള്ള സുനില്‍ പരമേശ്വരന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്. വിനായകന് കാക്കകളുമായി ബന്ധമുണ്ടെന്നാണ് സുനില്‍ പരമേശ്വരന്‍ പറയുന്നത്.

വിനായകനെ നശിപ്പിക്കുക സാധ്യമല്ല. എന്ത് ചെയ്താലും കൂടുതല്‍ ശക്തി പ്രാപിക്കുകയേയുള്ളൂവെന്നാണ് സുനില്‍ പരമേശ്വരന്‍ പറയുന്നത്. ഡിഎന്‍എ ന്യൂസ് യൂട്യൂബ് ചാനലിലൂടെയായിരുന്നു സുനില്‍ പരമേശ്വരന്റെ പുതിയ പരാമര്‍ശം.

”വിനായകന്‍ എന്ന നടനെക്കുറിച്ച് വലിയ കിംവദന്തികള്‍ ഇപ്പോൾ ഉയരുന്നുണ്ട്. ഒരുപാട് പേര്‍ അദ്ദേഹത്തെ ചുറ്റും നിന്ന് ആക്രമിക്കുന്നു. വിനായകന്‍ ഒരു ഭാഗത്ത് നിന്ന് ഒറ്റയ്ക്ക് നേരിടുന്നു. എന്തുകൊണ്ടാണ് വിനായകന് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് ഞാന്‍ ചിന്തിച്ചു. അങ്ങനെ ലക്ഷണ ശാസ്ത്ര പ്രകാരം നോക്കിയപ്പോള്‍ കേട്ടത് കാക്കകള്‍ കരയുന്ന ശബ്ദമാണ്. കാക്കകളുമായി അദ്ദേഹത്തിന് ബന്ധമുണ്ട്.” എന്നാണ് സുനില്‍ പരമേശ്വരന്‍ പറയുന്നത്.

”വിനായകന്‍ ഒരിക്കലും മനുഷ്യനുമായി പൊരുത്തപ്പെടില്ല. കാക്കയ്ക്ക് ചോറ് കൊടുത്താല്‍ നമ്മള്‍ അടുത്തേക്ക് ചെല്ലുമ്പോള്‍ പറന്നു പോകും. ഇദ്ദേഹത്തിന് പൊരുത്തപ്പെടാന്‍ പറ്റില്ല. അത് നമ്മള്‍ തിരിച്ചറിയണം. അദ്ദേഹം പ്രതികരിക്കും, ഇഷ്ടമുള്ളത് പറയും. വിനായകന്‍ എന്ന് പറയുന്ന നടന്‍ ക്രൂരനായ വില്ലനെ അവതരിപ്പിക്കുമെങ്കിലും അദ്ദേഹത്തിന് നന്മയുള്ള മനസുണ്ടെന്ന് ചിന്തിക്കാനാണ് ഇഷ്ടം” എന്നും അദ്ദേഹം പറയുന്നുണ്ട്.

വിനായകന്‍ പറയുന്നതെല്ലാം തള്ളിക്കളയാന്‍ പറ്റില്ല. ഇക്കാര്യം പറഞ്ഞതിന് വിനായകന്‍ ചിലപ്പോള്‍ എന്നേയും ചീത്ത വിളിച്ചേക്കുമെന്നും സുനില്‍ പരമേശ്വരന്‍ പറയുന്നുണ്ട്. ധൂമാവതിയുടെ അനുഗ്രഹമുള്ളയാളാണ് വിനായകന്‍. അദ്ദേഹത്തെ നശിപ്പിക്കാന്‍ നോക്കണ്ട. സ്വയം ഇല്ലാതാവുകയേയുള്ളൂ. നമ്മളെന്ത് ചെയ്താലും നൂറ് ശതമാനം ശക്തിയോടെ പുറത്ത് വരും. അദ്ദേഹത്തിന്റെ ലക്ഷണമതാണ്. അദ്ദേഹത്തിന്റെ ശത്രുഭാഗത്ത് നില്‍ക്കുന്നവര്‍ക്ക് യാതനകള്‍ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നുണ്ട്.

നശിപ്പിക്കാന്‍ ശ്രമിക്കുന്തോറും ശക്തി കൂടുന്ന ഗ്രഹനിലയാണ് വിനായകന്റേത്. ഒരു തലത്തിലും അദ്ദേഹത്തിലെ കലാകാരനെയോ വ്യക്തിയെയോ നശിപ്പിക്കാന്‍ പറ്റില്ലെന്നും സുനില് പരമേശ്വരന്‍ പറയുന്നുണ്ട്. അനന്തഭദ്രം എന്ന സിനിമയുടെ തിരക്കഥാകൃത്താണ് സുനില്‍ പരമേശ്വരന്‍. മലയാളത്തിന് പുറമെ കന്നഡയിലും തിരക്കഥകളെഴുതിയിട്ടുണ്ട്. അനന്തഭദ്രത്തിന് ആധാരമായ നോവലും സുനിലിന്റേതാണ്.

English summary :

Screenwriter Sunil Parameswaran discusses actor Vedan Vinayakan’s unique connection with crows, saying he cannot be destroyed and grows stronger with challenges. He praises Vinayakan’s talent and resilience.

sunil-parameswaran-vedan-vinayakan-crows-unstoppable

Vedan Vinayakan, Sunil Parameswaran, Malayalam cinema, actor interview, Vedan Vinayakan news, film industry, unstoppable actor, Ananthabhadram

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ...

20 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ വീട്ടമ്മ കുടുങ്ങിയത് മണിക്കൂറോളം; രക്ഷകരായത് ജല അതോറിറ്റി ജീവനക്കാർ

20 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ വീട്ടമ്മ കുടുങ്ങിയത് മണിക്കൂറോളം;...

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ജാമ്യത്തിൽ ഇറങ്ങി മുങ്ങി, ആരും തിരിച്ചറിയാതിരിക്കാൻ സന്യാസി വേഷം; ശിവകുമാർ പിടിയിൽ

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ജാമ്യത്തിൽ ഇറങ്ങി മുങ്ങി, ആരും തിരിച്ചറിയാതിരിക്കാൻ...

Related Articles

Popular Categories

spot_imgspot_img