മലയാളികളുടെ ഹൃദയത്തിൽ ഇന്നും മധുരസ്മരണയായി നിലനിൽക്കുന്ന സിനിമകളിലൊന്നാണ് ‘സമ്മർ ഇൻ ബത്‌ലഹേം’.
സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 1998ൽ പുറത്തിറങ്ങിയപ്പോൾ തന്നെ സൂപ്പർ ഹിറ്റായി മാറിയിരുന്നു.
സുരേഷ് ഗോപി–ജയറാം കൂട്ടുകെട്ടും സംഗീതവും പ്രണയവും ചേർന്ന കഥാപശ്ചാത്തലവും ചിത്രത്തെ കാലാതീത ക്ലാസിക്കാക്കി.
27 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിൽ എത്തിയിരിക്കുന്ന ഈ ചിത്രം, പഴയ ഓർമ്മകൾക്ക് പുതുജീവൻ നൽകുകയാണ്.
ഇപ്പോഴിതാ, ചിത്രത്തിന്റെ പശ്ചാത്തല വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ശ്രീജയ നായർ.
സിനിമയിലെ അഭിനയകാലത്തെ ചില രസകരമായ അനുഭവങ്ങളാണ് താരം തുറന്നു പറഞ്ഞത്.
എല്ലാവർക്കും വിഗ് ഉണ്ടായിരുന്നു, എനിക്ക് മാത്രം ഇല്ല’
‘സമ്മർ ഇൻ ബത്‌ലഹേം’ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മിക്ക അഭിനേതാക്കളും വിഗ് ഉപയോഗിച്ചിരുന്നുവെന്ന് ശ്രീജയ നായർ പറയുന്നു.
എന്നാൽ തനിക്ക് മാത്രമാണ് വിഗ് ഇല്ലാതിരുന്നത്. “എനിക്ക് അന്ന് സ്വാഭാവികമായി നീളമുള്ള മുടിയുണ്ടായിരുന്നു.
അമ്മയോട് പറഞ്ഞു ” ഇപ്പോൾ വരാം” എന്ന് വിദേശത്തുനിന്ന് വന്ന യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി
പക്ഷേ സിനിമയിൽ പലരും വിഗ് ഉപയോഗിക്കുന്നതുകണ്ട് എനിക്ക് ചെറിയൊരു ആഗ്രഹം തോന്നി,” ശ്രീജയ പറയുന്നു.
മഞ്ജു വാര്യരിൽ നിന്ന് വിഗ് കടം വാങ്ങി
സിനിമയിലെ ഗാന രംഗത്തിനിടയിലാണ് ആ ആഗ്രഹം സഫലമായത്. “മഞ്ജു വാര്യർ ആ സിനിമയിൽ വിഗ് ഉപയോഗിച്ചിരുന്നു.
ഒരു ദിവസം ഞാൻ ചോദിച്ചു – ‘ഒരു ദിവസം ആ വിഗ് എനിക്ക് തരുമോ?’ അങ്ങനെ ആ ഒരു പാട്ട് സീനിൽ മാത്രം ഞാൻ മഞ്ജുവിന്റെ വിഗ് ഉപയോഗിച്ചു,” എന്നാണ് ശ്രീജയയുടെ വെളിപ്പെടുത്തൽ.
ഈ ചെറിയ അനുഭവം പോലും സിനിമയുടെ ഓർമ്മകളെ കൂടുതൽ മനോഹരമാക്കുന്നതാണെന്ന് ആരാധകർ പറയുന്നു.
പഴയ താരങ്ങളുടെ ഇത്തരം തുറന്നുപറച്ചിലുകൾ, ‘സമ്മർ ഇൻ ബത്‌ലഹേം’ പോലുള്ള ചിത്രങ്ങൾ എത്രത്തോളം സ്‌നേഹത്തോടെ ഒരുക്കപ്പെട്ടതാണെന്ന് വീണ്ടും ഓർമിപ്പിക്കുന്നു.
English Summary
The Malayalam classic “Summer in Bethlehem,” directed by Sibi Malayil, has returned to theatres after 27 years. Actress Sreejaya Nair recently shared a nostalgic behind-the-scenes moment, revealing that while everyone else wore wigs during the shoot, she did not—except for one song scene, where she borrowed Manju Warrier’s wig. The revelation has delighted fans and added a new layer of charm to the beloved film.









