News4media TOP NEWS
ആലുവയിൽ വൻ മോഷണം; വീട് കുത്തിത്തുറന്ന് 40 പവനും എട്ടരലക്ഷം രൂപയും കവർന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു ഫോറസ്റ്റ് ഓഫീസ് ആക്രമണം; പി വി അൻവറിന്റെ അനുയായി അറസ്റ്റിൽ മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു

‘ഓരോ ക്ഷേത്രത്തിനും പ്രത്യേക ആചാരം, മറ്റ് മതങ്ങളെ വിമർശിക്കാൻ ഇവർക്ക് ധൈര്യമുണ്ടോ? എല്ലാം അടിച്ചേല്‍പ്പിക്കാമെന്ന തോന്നല്‍ അംഗീകരിക്കാനാവില്ല’: മുഖ്യമന്ത്രിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

‘ഓരോ ക്ഷേത്രത്തിനും പ്രത്യേക ആചാരം, മറ്റ് മതങ്ങളെ വിമർശിക്കാൻ ഇവർക്ക് ധൈര്യമുണ്ടോ? എല്ലാം അടിച്ചേല്‍പ്പിക്കാമെന്ന തോന്നല്‍ അംഗീകരിക്കാനാവില്ല’: മുഖ്യമന്ത്രിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍
January 2, 2025

ഓരോ ക്ഷേത്രത്തിനും പ്രത്യേക ആചാരങ്ങളുണ്ടെന്നും അത് സര്‍ക്കാരോ മറ്റോ മാറ്റാന്‍ കഴിയില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ക്ഷേത്രത്തിലെ മേല്‍മുണ്ട് ധരിക്കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന് മറുപടി നല്‍കവേ, ആചാരങ്ങളില്‍ ഇടപെടരുതെന്നും, സുകുമാരന്‍ നായര്‍ പറഞ്ഞു. Sukumaran Nair responds to the Chief Minister

ഹിന്ദുവിന്റെ പുറത്ത് മാത്രമെ ഇത്തരം വ്യാഖ്യാനങ്ങള്‍ ഉള്ളോ? ക്രിസ്ത്യാനികള്‍ക്കും മുസ്ലീം വിഭാഗത്തിനും അവരുടെ ആചാരങ്ങള്‍ ഉണ്ട്. വിമര്‍ശിക്കാന്‍ ഇവിടുത്തെ മുഖ്യമന്ത്രിയ്‌ക്കൊ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോ? മുഖ്യമന്ത്രി അതിനെ പിന്തുണക്കാന്‍ പാടില്ലായിരുന്നു. എല്ലാ ക്ഷേത്രങ്ങള്‍ക്കും അതിന്റെ ആചാരങ്ങള്‍ ഉണ്ട്.

ഓരോ ക്ഷേത്രങ്ങളുടെയും ആചാരാ അനുഷ്ടാനങ്ങള്‍ക്ക് അനുസരിച്ച് പോകാന്‍ സാധിക്കണം. എൻ.എസ്.എസ്സിന്റെ അഭിപ്രായം അതാണ്. ഉടുപ്പിടാത്ത ക്ഷേത്രങ്ങളില്‍ അങ്ങനെ തന്നെ പോകണം. ഹിന്ദുവിന്റെ നേരെ എല്ലാം അടിച്ചേല്‍പ്പിക്കാമെന്ന തോന്നല്‍, പിടിവാശി അംഗീകരിക്കാനാവില്ല.

എല്ലാ നായന്‍മാര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുവാദമുണ്ട്. അവര് കുടുംബം മറക്കരുത് എന്ന് മാത്രമേ അവരോട് പറയാനുള്ളു. എന്‍.എസ്.എസിന്റെ പരിപാടി ഉദ്ഘാടനം ചെയ്യണം എന്നു പറഞ്ഞപ്പോള്‍ രമേശ് ചെന്നിത്തല സന്തോഷത്തോടെ തയ്യാറായി. എന്‍.എസ്.എസ് എന്ത് പറഞ്ഞാലും അനുസരിക്കാമെന്ന് ചെന്നിത്തല പറഞ്ഞു. ഇത് വിവാദമാക്കാന്‍ ചിലര്‍ ശ്രമിച്ചു.

നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ഒരു നായര്‍ വരുന്നതിലാണ് ചിലര്‍ക്ക് പ്രശ്‌നം. രമേശ് ചെന്നിത്തല കളിച്ച് വളര്‍ന്ന കാലം മുതല്‍ ഈ മണ്ണിന്റെ സന്തതിയാണ്. അതില്‍ ഞങ്ങള്‍ രാഷ്ട്രീയം നോക്കിയിട്ടില്ല. എന്‍.എസ്.എസിന്റെ പുത്രനാണ് അദ്ദേഹം.

മക്കളുടെ രാഷ്ട്രീയം ഒരു കുടുംബത്തെ ബാധിക്കാന്‍ പാടില്ല. അത് നായര്‍ക്ക് മാത്രം ബാധകമാണെന്നാണ് ചിലരുടെ കല്‍പ്പന. വേറൊരു പുത്രനായ ഗണേഷ് കുമാര്‍ അപ്പുറത്തിരിപ്പുണ്ട്. അദ്ദേഹം കമ്മ്യൂണിസ്റ്റ് ചേരിയിലാണ്. സുകുമാരന്‍ നായര്‍ പറഞ്ഞു.

Related Articles
News4media
  • Kerala

ഇടിച്ചക്കയ്ക്ക് ആവശ്യക്കാർ ഏറെ; മൂത്ത ചക്കയ്ക്ക് 500 രൂപ

News4media
  • Kerala
  • News
  • News4 Special

ഗായകനായ പിതാവിൻ്റെ അപ്രതീക്ഷിത മരണം ഹരിഹർ ദാസിനെ തളർത്തിയില്ല; ചിതയ്ക്ക് തീ കൊളുത്തിയ ശേഷം നേരെ പോയത...

News4media
  • Kerala
  • News

വെള്ളാപ്പള്ളി നടേശൻ സുഖം പ്രാപിക്കുന്നു

News4media
  • Kerala
  • News

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചിരുന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി...

News4media
  • Kerala
  • News
  • Top News

ആലുവയിൽ വൻ മോഷണം; വീട് കുത്തിത്തുറന്ന് 40 പവനും എട്ടരലക്ഷം രൂപയും കവർന്നു

News4media
  • International
  • News
  • Top News

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു

News4media
  • Kerala
  • News
  • Top News

ഫോറസ്റ്റ് ഓഫീസ് ആക്രമണം; പി വി അൻവറിന്റെ അനുയായി അറസ്റ്റിൽ

News4media
  • Kerala
  • Top News

തലയോട്ടിയും എല്ലുകളും ഫ്രിഡ്ജിനുള്ളില്‍; 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് കണ്ടെടുത്തത് മനു...

© Copyright News4media 2024. Designed and Developed by Horizon Digital